ഇല്ലായ്മയുടെ
വേദനകൾ എത്രയുണ്ടെന്ന് എനിക്കറിയാം
ഏകാന്തത
എന്ന പദത്തെ കുറിച്ചും എനിക്കറിയാം.
എന്നാൽ നമ്മുടെ പ്രതീക്ഷകൾ,
എല്ലാ വേദനകളും ലഘൂകരിക്കും
വൈകാതെ
വീണ്ടും നമ്മൾ ഉമ്മറപ്പടിയിലേക്കിറങ്ങും
അതിരാവിലെ എഴുന്നേൽക്കുമ്പോൾ
ജാലകത്തിലൂടെ
എത്തുന്ന ഒരു കിരണം...
അത്
നമ്മുടെ ജീവിതത്തിലെ
സന്തോഷത്തിന്റെ
നാന്ദിയായിരിക്കാം.
മനോഹരമായ ഒരു പ്രഭാതത്തിനായി നമുക്ക് കാത്തിരിക്കാം
ശോഭയുള്ള പ്രത്യാശാ കിരണങ്ങൾ
നമ്മെ തേടിയെത്തും.....