എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക്കും.

പടിഞ്ഞാറ്  കനോലി കനാലിനും  കിഴക്കു കുട്ടാടൻ പാടത്തിനും ഇടക്ക് സ്ഥിതി  ചെയ്യുന്ന ഒരു തീരദേശമാണ് എടക്കര .കശുമാവിൻ തോപ്പുകളാലും വൻ മരങ്ങളാലും ചുറ്റപ്പെട്ട ഒരു മനോഹര ദേശം. ഹരിതാപവും പച്ചപ്പും നിറഞ്ഞ ഈ ദേശത്തെ ദേശവാസികൾക്ക്  അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഗതാഗത സൗകര്യങ്ങളും തീരെ ഉണ്ടായിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോകാവസ്ഥയിൽ ആയിരുന്നു ഇവിടത്തുകാർ .വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു . മതപഠനം ഒഴിച്ച്  മറ്റു പഠനസൗകര്യങ്ങൾ ഒന്നും തന്നെ എവിടെ ഉണ്ടായിരുന്നില്ല.പിന്നോക്ക വിഭാഗക്കാരായ തട്ടാൻ ,വേട്ടുവ ,പുലയ,ആശാരി തുടങ്ങിയ ജനവിഭാഗവും മുസ്ലിം ജനവിഭാഗവും ആയിരുന്നു ഇവിടത്തെ തദ്ദേശവാസികൾ.മീൻ പിടുത്തവും കൃഷിയുമായിരുന്നു പ്രധാന തൊഴിൽ . സാമ്പത്തിക അഭിവൃദ്ധിക്കായി മലേഷ്യ ,സിങ്കപ്പൂർ, തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നവരും അന്നുണ്ടായിരുന്നു .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കുപ്രാഥമിക പഠനത്തിനായി വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു. അവരിൽ ഒരാളായിരുന്ന ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്ത് എടക്കര ദേശത്തിന് സ്വന്തമായി ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്

ശ്രീ . ഉണ്ണികൃഷ്ണൻ  മാസ്റ്റർ 7 ആം  ക്ലാസ് പഠനം പൂർത്തിയാക്കിയതിന് ശേഷം തപാൽ ഓഫീസിൽ ജോലി നേടി. അക്കാലത്ത് മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും വരുന്ന തപാൽ ഉരുപ്പടികൾ കൈകയറാം ചെയ്യാൻ കഴിവില്ലാത്ത ഒരു ജനസമൂഹത്തിന്റെ ശോചനീയാവസ്ഥ കണ്ടതും കേട്ടും മനസിലാക്കിയ മാസ്റ്റർ ഒരു സ്കൂളിന്റെ ആവശ്യകതയെ കുറിച്ച്  ചിന്തിച്ചു തുടങ്ങി . ആ സമയത്താണ് തപാൽ ഓഫീസ് സന്ദർശിക്കുന്നതിനായി ഒരു മേൽഉദ്യാഗസ്ഥൻ അവിടെ എത്തിയത്. അദ്ദേഹത്തോട് ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്റെ ദേശവാസികളുടെ നിരക്ഷരതയെ കുറിച്ചും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചും ബോധ്യപ്പെടുത്തി . അതുകേട്ട മേൽഉദോഗസ്ഥൻ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി അന്ന് തന്നെ നേടി കൊടുത്തു .

സ്കൂളിന്റെ ചരിത്ര താളുകൾ

വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കുപ്രാഥമിക പഠനത്തിനായി വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു. അവരിൽ ഒരാളായിരുന്ന ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്ത് എടക്കര ദേശത്തിന് സ്വന്തമായി ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. 1927 ൽ എടക്കരഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു അതോടൊപ്പം പ്രഥമ അധ്യാപകനും , പ്രഥമ ഹെഡ്മാസ്‌റും സ്കൂൾ മാനേജരുമായി ഉണ്ണികൃണൻ മാസ്റ്റർ അധികാരമേറ്റു .1929 ൽ ആണ് സ്‌ക്കൂളിന്സർക്കാർ അനുമതി ലഭിച്ചത്. അതിനുശേഷം സ്കൂൾ എ എൽ പി എസ് എടക്കര എന്നാക്കി മാറ്റി .82 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻന്റെ മകൾ കോതുവാണു ആദ്യ വിദ്യാർത്ഥി. അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അനുമതി അന്ന് ലഭിച്ചിരുന്നു. 1961 ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി . 1960 നു ശേഷം മുസ്ലീം സമുദായത്തിൽ പെട്ട കുട്ടികൾ കൂടുതൽ വന്ന കാരണം വിദ്യാലയം മുസ്ലീം വിദ്യാലയമാക്കി .1968 ൽ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു. 1972 ൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു. 1984 ൽ ചില സാങ്കേതിക കാരണത്താൽ മുസ്ലീം മാനേജ്മെന്റിന് സ്കൂൾ കൈമാറ്റം ചെയ്യുകയും ശ്രീമാൻ . ചേക്കു ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു . തന്റെ പിതാവിനോടുള്ള ഓർമ്മക്ക് സ്കൂളിന്റെ പേര് -കെ സി പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാക്കി പുനർനാമകരണം ചെയ്‌തു .തുടർന്ന് ഓല മേഞ്ഞ സ്കൂൾ കെട്ടിടം വാർപ്പ് കെട്ടിടമായി മാറ്റി. 1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ ആയി മാറി. LKG , UKG ക്ലാസുകൾ ആരംഭിച്ചു .2000 ഇൽ ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു .

തുടർച്ചയായ 9 വർഷയത്തെ ഹെഡ് മിസ്‌ട്രെസ്സ്  സ്ഥാനത്ത് ഇരുന്നു കൊണ്ട് സ്കൂളിനെ  ഒന്നുകൂടെ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ശ്രീമതി രാജി ടീച്ചർക്ക് കഴിഞ്ഞു. 2018 ൽ രാജി ടീച്ചർ തന്റെ അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ചു . തുടർന്ന് ശ്രീമതി ജാൻസി ടീച്ചർ ആയിരുന്നു 2018 -2020 കാലയളവിൽ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചത് . 2020 മാർച്ചിൽ കൊറോണ വൈറസ് മാരകമായി പടർന്നു പിടിച്ച സാഹചര്യത്തിൽ മാർച്ച് 10  ആം തിയ്യതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടക്കേണ്ടിവന്നു . ഓൺലൈൻ സംവിധാനത്തിലൂടെയാണ് പിന്നീട് ക്ലാസുകൾ നടത്തിവന്നത്. 2020 ൽ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി ടി എൽ ഷിജി ടീച്ചർ ചാര്ജടുത്തു.2021 നവംബർ 1  ണ് ആണ് സ്കൂളുകൾ വേണ്ടതും ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ 10 അധ്യാപകരും പ്രീ പ്രൈമറി ഉൾപ്പെടെ 265 കുട്ടികളും 2 പ്രീ പ്രൈമറി അധ്യാപകരും ചേർന്ന് വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു .


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം