കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വിദ്യാരംഗം കല സാഹിത്യ വേദി



                                                             വിദ്യാരംഗം കലാസാഹിത്യവേദി.
          കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്ക.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്നു വരുന്നു അദ്ധ്യാപിക ദേവി .ജി .നായർ ആണ്  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല കൺവീനർ.