കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ജൂനിയർ റെഡ് ക്രോസ്
"I pledge myself to care for my own health and that of others, to help the sick and suffering, especially children and to to look upon other children all over the world as my friends"-ആരോഗ്യം, സേവനം, സൗഹൃദം എന്നീ തത്വങ്ങളിലധിഷ്ഠിതമയ ഈ ഒരു പ്രതിജ്ഞ കേൾക്കാത്തവരായി ആരുമുണ്ടാവില്ല. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാകുന്നത് ഒരു അഭിമാനമായി കണക്കാക്കിക്കൊണ്ട് ഒരു കൊടിക്കിഴിൽ ഓരോവർഷവും ഇവർ അണിനിരക്കുന്നു. ദുരിതത്തിനെതിരായ സമരം നിരന്തരമായിരിക്കുന്നിടത്തോളം റെഡ്ക്രോസ് മാനവരാശിയുടെ ആവശ്യമാണല്ലോ ജാതി, മത, വർഗ്ഗ, രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന ഈ ഒരു ഉത്തമ സംഘടന യുവ തലമുറയിൽ സേവനസന്നദ്ധത, സ്വഭാവരൂപീകരണം,ദയ,സ്നേഹം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദർശങ്ങൾ രൂഢമൂലമാക്കുന്നു..