കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്

അന്താരാഷ്ട്ര അറബിക് ദിനാചരണം

18 ഡിസംബർ 2021, അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ അറബിക് ക്ലബ്ബ്, അറബിക് മാസിക തയ്യാറാക്കി. ഹെഡ്മാസ്റ്റർ വാസുദേവൻ മാസ്റ്റർ എട്ടാം ക്ലാസ് ലീഡർ എബിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന് വിവിധ കലാമത്സരങ്ങൾ അരങ്ങേറി.


അറബിക് ക്ലബ് ഉദ്ഘാടനം

കെ.കെ.എം ജി വി എച്ച് എസ് ഓർക്കാട്ടേരിയിലെ അറബിക് ക്ലബ്ബ് ജൂലൈ 21, 2021 ന് ബഹു. ഹെഡ്മാസ്റ്റർ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ നടന്ന പരിപാടിയിൽ വിവിധ അറബി, മലയാളം സാഹിത്യകാരന്മാർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.