അതിജീവനം

ചൈനയിൽ നിന്ന് പിറവികൊണ്ട്
കൊറോണ ഇതോ വ്യാപിച്ചു കിടക്കുന്നു
ആ അസുരവിത്തിനെ തടയാൻ
നമുക്കാകും മക്കളേ...
പതറില്ല നമ്മൾ
ഒരു ശക്തിയുടെ മുന്നിലും
പൊരുതണം നമ്മൾ
കൊറോണക്ക് എതിരെയും
സ്വയരക്ഷക്കായ് നാം എന്ത് ചെയ്യണം
കൈകൾ കഴുകണം മാസ്ക് ധരിക്കണം
പാലിക്കണം നമ്മൾ
ഓരോരോ നിയമവും
പ്രളയവും നിപ്പയും വന്നുപോയ്
പതറിയില്ല നമ്മൾ മണ്ണിന്റെ മക്കൾ
ഇവിടെയും തകരില്ല നമ്മൾ
ജാഗ്രതയോടെ മുന്നേറും നമ്മൾ
കാവലായ് ഉണ്ട് നമുക്കു ചുറ്റും
ആരോഗ്യപ്രവർത്തകരും ,പോലീസുകാരും
ഭയക്കല്ലേ മക്കളെ കോറോണയെ
ജയിക്കണം നമ്മൾ കൊറോണയെ ..

സനൽരാജ് .കെ
8 B കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത