കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കർഷകനും ആട്ടിൻ കുട്ടിയും

കർഷകനും ആട്ടിൻ കുട്ടിയും

പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു കർഷകൻ ഉണ്ടായിരുന്നു. ഒരു ദിവസം വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ വഴിയരികിൽ ഒരു ആട്ടിൻ കുട്ടിയെ കണ്ടു. കർഷകൻറ കയ്യിലെ അരിവാൾ കണ്ടപ്പോൾ ആട്ടിൻ കുട്ടി ഓടാൻ തുടങ്ങി. പുറകേ കർഷകനും ഓടി. ഓടി ഓടി ആട്ടിൻ കുട്ടിയും കർഷകനും തളർന്നു. അവസാനം പുഴക്കരയിൽ എത്തി.അവിടെ നിന്ന് വെള്ളം കുടിക്കുന്ന ആട്ടിൻ കുട്ടിയെ പിടിച്ചു. ശേഷം കർഷകൻ ചോദിച്ചു. നിൻറ വീട് എവിടെയാണ്. അപ്പോൾ ആട്ടിൻ കുട്ടി പറഞ്ഞു. എനിക്ക് ആരുമില്ല. വീടില്ല. അപ്പോൾ കർഷകൻ പറഞ്ഞു, നീ എൻറെ വീട്ടിലേക്ക് പോരൂ. വേണ്ട നിങ്ങൾക്ക് അത് ബദ്ധിമുട്ടാവും.എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാൽ ശരി .കർഷകൻറ വീട്ടിൽ കർഷകൻറ ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ട്. അവർ ആട്ടിൻ കുട്ടിയെ നല്ല രീതിയിൽ തന്നെ നോക്കി. ആട്ടിൻ കുട്ടിക്ക് നല്ല ഒരു കൂടും ആവശ്യത്തിന് ഭക്ഷണവും എല്ലാം നൽകി.അങ്ങനെ ഒരു കുടുംബംപോല അവർജീവിച്ചു.

 

അവ്യക്ത
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ