എടയൂര്‍ കെ.എം.യു.പി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 6.7.2016 ന് പാര്‍ത്ഥസാരഥി കുളത്തൂര്‍ നിര്‍വ്വഹിച്ചു . ആറാം ക്ലാസ്സിലെ അനാമികഅശ്വതി' എന്ന കഥയിലെ 'അക്കാമ്മ എന്ന കഥാപാത്രത്തിന്‍റെ ദൃശ്യാവിഷ്ക്കരണം നടത്തി . ക്ലാസ് തല ശില്‍പശാല 4.1.2016 ന് നിര്‍ദ്ദിഷ്ട മാന്വല്‍ പ്രകാരം കഥാരചന , കവിതാരചന , ചിത്രരചന , കാവ്യാലാപനം , അഭിനയം എന്നീ ഇനങ്ങളില്‍ മികച്ച പ്രകടനക്കാരെ തിരഞ്ഞെടുത്തു .16 - 11 - 2016 ന് സ്കൂള്‍ തല ശില്‍പശാല അതി ഗംഭീരമായി നടത്തി .അതില്‍ നിന്നും തിരഞ്ഞെടുത്ത മിടുക്കരായ 6 പേരെ നവംബര്‍ 19ശനിയാഴ്ച ഇരുമ്പിളിയം എം.ഇ.എസ്.എച്ച് . എസ്.എസില്‍ വെച്ച് നടന്ന സബിജില്ലാ സാഹിത്യ ക്യാമ്പില്‍ പങ്കെടുപ്പിച്ചു .