സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ചെന (ഉറവ ) യായിരുന്നത്രെ കണ്ണാട്ട് ചെന . 1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1956 ൽ യു പി സ്ക്കൂളായും , 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി.
1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.