കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/കോവിഡ് കാലം ശുചിത്വ കാലം

കോവിഡ് കാലം ശുചിത്വ കാലം

ലോകം മുഴുവൻ സ്തംബിച്ചിരിക്കുകയാണ്. എങ്ങും ഭയം ഉളവാകുന്ന അന്തരീക്ഷം. ജന നീഭിഢമായിരുന്ന അങ്ങാടികളും റോഡുകളും ശാന്തമായി ഉറങ്ങുകയാണ്. ഒന്നിനും സമയമില്ലാതെ ഒാടി നടന്നിരുന്ന മനുഷൃന് ഒരവധി നൽകിയിരിക്കുന്നു ദൈവം. ചിലതൊക്കെ മനസ്സിലാക്കി തരുന്നതിനും മറ്റു ചിലത് സ്വയം വിലയിരുത്തുന്നതിനും. കണ്ണ് കൊണ്ട് ദർശിക്കാൻ കഴിയാത്ത ഒരു സൂഷ്മ കീടാണുവിനെ എങ്ങിനെയാണ് ഈ ലോകത്തെ മുഴുവനും വിറപ്പിച്ച് നിറുത്താൻ കഴിയുന്നത്? ഞാൻ വലിയവനാണന്നും പണമാണ് വലുതന്നുമുള്ള മനുഷൃൻ്റെ അഹന്തക്ക് ദൈവം തന്ന ശിക്ഷയാണ് ഈ മഹാ മാരിയെന്ന് ഞാൻ വിശ്വസിക്കുന്നു. അംബര ചുംബികളായ വലിയ വലിയ കെട്ടിടങ്ങൾ മുതൽ കണ്ണിൽ ദർശിക്കാൻ കഴിയാത്ത സൂഷ്മാണുവിനെ വരെ നിർമ്മിക്കുന്നതിനും മനുഷൃരൂപം ഉണ്ടാക്കി ജീവൻ നൽകാൻ കഴിയുമോ എന്ന പരീക്ഷണത്തിലായിരുന്ന മനുഷൃൻ ഈ ചെറു വൈറസിന് മുന്നിൽ പതറി. ചൈന എന്ന വികസിത രാജൃത്തെ വൃൂഹാനന്ന ഒരു ചെറിയ നകരത്തിൽ നിന്നും പൊട്ടി പുറപ്പെട്ട ഈ മഹാ മാരി ഇന്ന് ലോകത്തെ മുഴുവനും മുൾ മുനയിൽ നിർത്തിയിരുക്കുന്നു..... മനുഷൃനെ വരെ തിന്നാൻ മടിക്കാത്ത ഈ കാലത്ത് സഹ ജീവികളോട് യാതൊരു കരുണയും നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല. അത് കൊണ്ടാണ് വെറും ഒരു കാട്ടു പന്നിയിൽ സുഖ നിദ്രയിയിലിരുന്ന ഒരു ചെറിയ അണു നോവൽ കൊറോണാ വൈറസന്ന പേരിൽ മനുഷൃൻ്റെ ഉറക്കം കെടുത്തുന്നത്. ഈ മഹാ വിപത്തിനെ നേരിടുന്നതിനായി ലോകമാകമാനം സർക്കാറുകളും ആരോഗൃ വകുപ്പുകളും പ്രതിരോദ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനമായും പരിസര ശുചിത്വവും വൃക്തി ശുചിത്വവും കരുതലുമാണ്..... ആഗോള വൽക്കരണത്തിൻ്റെ ഈ കാലഘട്ടത്ത് വൃക്തി ശുചിത്വവും പരിസര ശുചിത്വവും ഇല്ലാത്തത് കൊണ്ട് ഈ രോഗം ബാധിച്ചവരിൽ നിന്നും മറ്റൊരാളിലേക്ക് വളരെ എളുപ്പത്തിൽ പടർന്നു കൊണ്ടിരിക്കുന്നു ശരീരം മുഴുവനും മൂടി കെട്ടി സാനിറ്റൈസറും മാസ്കും ഗ്ലൗസും എല്ലാം ധരിച്ച് സ്വന്തം വീടുകളിൽ തന്നെ അകലം പാലിച്ച് ഒതുങ്ങിയിരിക്കലാണ് ഇതിൽ നിന്നും രക്ഷ നേടുന്നതിനായി സ്വീകരിക്കുന്ന ഏക മാർഗ്ഗം. എവിടെ നോക്കിയാലും പ്രകൃതിയെ നഷിപ്പിച്ച് കൊണ്ട് പരിസരങ്ങളിലെല്ലാം മാലിന്നൃ കൂംബാരമായിരുന്നു. മൂക്ക് പൊത്തി പിടിക്കാതെ പൊതു നിരത്തുകളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. സഹജീവികൾക്ക് ജീവ ഭയം ഇല്ലാതെ മനുഷൃൻ്റെ മുന്നിലൂടെ നടന്നു നീങ്ങാൻ കഴിയില്ലായിരുന്നു. ചൈന,ഇറ്റലി തുടങ്ങിയ രാജൃങ്ങളിൽ ചെറു ജീവികൾ മുതൽ മനുഷൃനെ വരെ മൃഗീയമായ രീതിയിൽ കൊന്നുതിന്നാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മല മൂത്ര വിസർജ്ജനം ചെയ്ത് ടിഷൃൂ പേപ്പർ സംസ്കാരമുള്ള സായിപ്പൻമാർക്ക് ഇതൊരു പാഠമാണ്. പുഴകളും സമുദ്രങ്ങളും മാലിന്നൃങ്ങളാൽ മലീനസമാക്കുകയായിരുന്നു മനുഷൃൻ ചെയ്തിരുന്നത്. ശുദ്ധ ജല തടാകങ്ങളുടെയും മറ്റും വെള്ളത്തിൻ്റെ നിറം പോലും മാലിനൃത്താൽ മാറിയിരുന്നു എന്നാൽ ഒന്ന് രണ്ട് ലോക്ഡൗണിന് ശേഷം ഇന്ന് ഭൂമി പഴയ സ്ഥിതിയിലേക്ക് മാറി കൊണ്ടിരിക്കുന്നു.... സ്പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കനാലിൽ വെള്ളമെല്ലാം വെട്ടി തിളങ്ങുന്നതായി കണ്ടു മനുഷൃൻ്റെ ഇടപെടൽ ഇല്ലാത്തത് കാരണം മാലിന്നൃങ്ങളെല്ലാം കുറഞ്ഞ് വെള്ളം വൃത്തിയായിരിക്കുന്നു. പെൻക്വിനുകളും മറ്റും ഇറങ്ങി നടക്കുന്ന മനോഹരമായ കാഴ്ചകൾ ഈ കൊറോണ കാലത്ത് കാണാൻ കഴിഞ്ഞു. കേരളത്തിൽ അന്നൃമായികൊണ്ടിരുന്ന ദേശാടന പക്ഷികളും കൂരാറ്റ കിളികളും പോലോത്ത പല തരത്തിലുള്ള ചെറു കിളികളും സസൃ ലതാധികളും തിരിച്ചു വന്ന കാഴ്ച്ച കണ്ടു. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് പ്രകൃതിയുടെ ശത്രു മനുഷൃൻ തന്നെ..... വായുവിനും ജലത്തിനും മണ്ണിനും ഇന്ന് സ്വസ്ഥതയുണ്ട് ഒാസോൺ പാളിയുടെ വിള്ളലുകൾ വാഹനങ്ങളുടെയും ഫാക്ടറികളുടെയും പുക കാരണം കൂടി കൂടി വന്നിരുന്നു എന്നാൽ ഈ ലോക്ഡൗൺ കാലത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കുന്നത് അന്തരീക്ഷ മലിനീകരണവും ജല മലിനീകരണവും കുറഞ്ഞിരിക്കുന്നു എന്നാണ്. ശുചിത്വം ശാരീരിക ആരോഗൃത്തിന് മാത്രമല്ല മാനസിക ഉല്ലാസത്തിനും കൂടിയുള്ളതാണ്. ലോക്ഡൗൺ കഴിഞ്ഞാലും കൊറോണ കാലം കഴിഞ്ഞാലും ഇതേ പോലത്തന്നെ വൃക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിച്ചു കൊണ്ടു നാം മുന്നോട്ടു പോയാൽ ഒരു തരത്തിലുള്ള മാറാ വൃാദികളും നമ്മേ തേടി എത്തില്ല. ഭക്ഷണത്തിന് മുൻപും ശേഷവും മാത്രമല്ലാതെ ഇടവിട്ട് പുറത്ത് പോയി വരുംബഴും സോപ്പോ ഹാൻ്റ് വാഷ് ഉപയോഗിച്ചോ ചുരുങ്ങിയത് ഇരുപത് സെകെൻ്റെങ്കിലും കൈ നല്ല വണ്ണം കഴുകണം. രോഗബാതയുള്ള സ്ഥലങ്ങളിലും ആശുപത്രികളിലും മറ്റും പോവുംബോൾ മാസ്ക്കും ഗ്ലൗസും നിർബന്ധമായും ധരിക്കുക... ചെറിയ കുട്ടികളെയും പ്രായമായവരെയും സമീപിക്കുംബോൾ വളരെയധികം ജാഗ്രത പുലർത്തുക തുമ്മുംബോഴും ചുമക്കുംബോഴും മൂക്കും വായയും തൂവാല കൊണ്ടോ മറ്റോ മറച്ച് പിടിക്കുക കാരണം കരുതലാണ് കരുത്തന്ന് ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചതാണ്... .ഇവയൊക്കെ മനസ്സിലാക്കാൻ വീണ്ടും ഒരു കൊറോണ കാലം വരേണ്ട അവസ്ഥയുണ്ടാക്കരുത്.... കൊറോണ ഡെ എന്ന പേരിൽ ഒരു ദിനം ലോക്ഡൗൺ പോലെ ആചരിക്കേണ്ടതുണ്ട്.... കാരണം ഈ കൊറോണാ കാലം ആരും മറക്കരുത്. ലോകത്തെ നടുക്കിയ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും വന്നെത്തി നമ്മുടെ സർക്കാറും ആരോഗൃ വകുപ്പും പോലീസും ഈ മഹാ മാരിയെ പ്രതിരോതിക്കുന്നതിനായി പല നടപടികളും ആവിശ്കരിച്ചു. ദിനം കൂടും തോറും വൈറസ് ബാധിതരുടെ എണ്ണവും നിരക്കും കൂടി വന്നു.... ഈ സാഹചരൃത്തിൽ ആരോഗൃ വകുപ്പിൻ്റെ ശക്തമായ പ്രതിരോധ നടപടികളുമായി സഹകരിച്ച് ശുചിത്വം പാലിച്ച് വീടുകളിൽ തന്നെ കഴിഞ്ഞു കൂടിയതിൻ്റെ ഫലമായി നമ്മുടെ സംസ്ഥാനത്ത് ഈ മഹാമാരിയുടെ വൃാപന തോദ് ദിനേന കുറഞ്ഞു വരുന്നതായുള്ള സന്തോശകരമായ വാർത്തയാണ് നിതൃോന പുറത്ത് വന്നു കൊണ്ടിരിക്കുന്നത്..... ഈ വൈറസിനെ പ്രതിരോധിക്കുന്നതിൽ നമ്മുടെ കൊച്ച് കേരളം ലോക രാജൃത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. അത് കൊണ്ട് തുടർന്നും ഈ മഹാമാരി രാജൃത്ത് നിന്ന് നീങ്ങുന്നത് വരെ നാം ഒരോരുത്തരും ആരോഗൃ വകുപ്പിൻ്റെയും സർക്കാറിൻ്റെയും പ്രതിരോദ നടപടികളുമായി പൂർണ്ണമായും സഹകരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്..... പരിസര ശുചിത്വവും വൃക്തി ശുചിത്വവും ഒാരോ പൗരൻ്റെയും കടമയാണ്..... ആ ബോധത്തോടെ പ്രവർത്തിക്കാൻ ശുചിത്വം ജീവിതത്തിലുടനീളം കൊണ്ട് നടക്കാൻ നാം തയ്യാറാവണം.....


ഫെബിന. കെ എം.
6 D കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം