ഭാരതീയനായതിലഹങ്കരിച്ചീടുന്നു
ഒരുകാര്യമോർക്കുകിൽ വിലപിതനാകുന്നു
സാമൂഹ്യ വൃത്താന്തകേളികൾ കേൾക്കുകിൽ
നാണിച്ച് ലജ്ജിച്ച് ശിരസ്സ് താഴ്‍ത്തീടുന്നു
സ്വതന്ത്ര്യം ഒരുകാലമമൃതായിരുന്നു
ഇന്നിതാ പേരിൽ സ്ഥാനിമിഹൃത്തിൽ
നേടിയൊരാജവാന്മാർക്കില്ല സ്ഥാനം
പിന്നെയോ മൂനുള്ള വാക്കിന്ന്
സ്വാതന്ത്ര്യം മറയായികണ്ടെടുത്ത്
പോകുന്നസന്മാർഗ മദ്ധ്യ ദൃതം
പൊള്ളയാം ജീവിതം നെയ്തെടുത്തില്ലെയോ
നന്മയോ തിന്മയെന്നോർക്കാതവേ
തിന്മയ്ക്കെതിരെ ശബ്ദമുയർത്തീടവെ
കേൾക്കുവാനൊരുതരി മണൽപോലും ശൂന്യം
തിന്മകൾ നിറഞ്ഞൊരീ ഹീനമാം സമൂഹം
വിറപ്പിക്കില്ലൊരിക്കലുമാകർപ്പടങ്ങൾ
ശബ്ദമുയർത്തിയവരെന്നും പതിക്കുന്നു
ഭുവിൽ പതിപ്പിക്കുന്നു ഭുവും
ഓർക്കുക ചുറ്റും പതിച്ചൊരാചരിതം
ഗാന്ധി മുതൽ സൈമൺ ബ്രിട്ടോവരെ
എന്തുചെയ്തീടുവാൻ ഇന്നുഞാൻ
എൻദിനരോദങ്ങൾ ആരാളെ കേൾക്കുവാൻ
അശ്രൂണബിന്ദുവാൽ ഞാൻ പറഞ്ഞീടുന്നു
സമൂഹം പഠിപ്പിച്ചു മൗനം 'വിദ്വാനഭുഷണം'