നടുങ്ങുന്നു ലോകം......
മൂന്നക്ഷരം കേൾക്കുമ്പോൾ .......
തിരക്കുള്ള മനുഷ്യരെല്ലാം
അഭയം പ്രാപിച്ചു തൻ കുടിലിൽ
പണ്ഡിതനില്ല പാമരനില്ല
ദരിദ്രനെന്നില്ല പണക്കാരെന്നില്ല
വർഗ്ഗീയതയില്ല പക്ഷഭേദമില്ല
തുല്യരാം നാം ഈ മാരിക്കു മുന്നിൽ
ലോകമൊന്നാകെ പിടിച്ചുകുലുക്കിയ
മനുഷ്യനെ മൊത്തം ദുഃഖത്തിലാക്കിയ
വ്യാധിയെ കൂട്ടായ് അകറ്റിടേണം
ഭൂമിയെ പിന്നെയും സ്വർഗ്ഗമാക്കാൻ
$