ഭീതി പടർത്തി വന്നൂ മഹാമാരി ആരും ക്ഷണിക്കാത്തതിഥി.
വുഹാൻ എന്നൊരു പട്ടണത്തിൽ കൊവിഡ് എന്നൊരു വൈറസ്
പാരാകെ താണ്ഡവമാടി മാനവവംശം മുടിക്കുന്നു
മാനവരാകെ ഭീതിയിലായ്
ആഘോഷം ഇല്ല ആർഭാടമില്ല വേണ്ടാത യാത്രകൾ ഒന്നുമില്ല
ജീവിതമെന്തെന്ന് നമ്മെപഠിപ്പിക്കാൻ കൊറോണയെന്നൊരു മാരിവന്നു.....
ആശങ്ക വേണ്ട ഭയവും വേണ്ട നിപ്പയും പ്രളയവും വന്നുപോയി
നേരിടാമെല്ലാം ധൈര്യമായ്, ഒന്നിച്ചു നിന്നാൽ കഴിയുമെല്ലാം
ഒരുമിച്ച് കൈകോർത്ത് നേരിടാം കൊറോണയെ തുരത്തിയോടിക്കാം,
മുന്നേറാം ഒന്നായ് മുന്നേറാം മുന്നേറാം മുന്നേറിടാം....