കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ
മനതാരിലുള്ളൊരാ
സ്വപ്നങ്ങളൊക്കെയും
കനലായി മാറാതെ
കാത്തീടണേ.
കൈകൂപ്പി ഞങ്ങൾ
കണ്ണടച്ചിന്നിതാ
കനിവിനായ്
കേഴുന്നു കാത്തീടണേ.
കരളുകൾ ചേർത്തിടാം
കരുണയോടെ
കരങ്ങൾ കൊടുക്കാതെ
കരുതലോടെ
പടരുന്നപകരുന്ന
വ്യാധിയെ തടയുവാൻ പൊരുതി പതിയെ
മുന്നേറിടാം
പിൻതിരിയാതെ
മുന്നേറിടാം
പടയൊരുക്കത്തിന്റെ
കരുതലോടെ
കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ