1962 ലാണ് കുടുംബൂർ ജി ടി ഡബൃു സ്കൂൾ സഥാപിതമായത് അതിനുമുൻപ് അഞ്ജനമുക്കൂട് എന്ന സ്ഥലതത് ഒരു എഴുത്താശാന്റെ എഴുത്തുപുരയിൽ സവർണ്ണർക്കായിരുനനു അക്ഷരം പഠിക്കാൻ അവസരമുണ്ടായിരുന്നത്ഈ അവസരതതിൽ പിന്നോക്കവിഭാഗക്കാർക്കുകൂടി വിദ്യാഭ്യാസം ലഭൃമാക്കണമെന്ന ലക്ഷ്യത്തോടുകൂടി പ്രദേശത്തുളള ചിലരുടെ ശ്രമഫലമായി ഇന്നത്തെ സ്കൂളിന്റെ സമീപത്ത് ഒരു ഓല ഷെഡിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിചു കൂക്കൾ കുഞ്ഞബു നായർ ഐത്തപ്പു നായ്ക്ക് മുത്തു മണിയാണി എന്നിവരാണ് ഇതിനുവേണ്ടി പരിശ്രമിച്ചത്. നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി മുൻ മന്ത്രി ശ്രീ എൻ കെ ബാലകൃഷ്മന്റെ താല്പര്യപകാരം നീലേശൃരം കോവികത്തെ രാജാവി‍ നിന്നും കൂക്കൾ കുഞ്ഞബു നായർക്ക് പതിച്ചു കിട്ടിയ 2ഏക്കർ സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു