മികച്ച വിദ്യാലയാന്തരീക്ഷം

ചുറ്റുമുള്ള നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന പാലക്കാടൻ കാറ്റും മലിനീകരണങ്ങളില്ലാത്ത ഗ്രാമീണ ഭംഗിയും നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിദ്യാലയത്തിന്റെ മുൻവശത്തുള്ള ഉങ്ങ് മരം വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെത്തുന്നവർക്കും തണലേകുന്നു.ഈ മരത്തിനു മുന്നിലാണ് അസംബ്ലി നടത്തുന്നത് വേനൽകാലത്ത് തളിർക്കുന്ന ഇലകൾ ചൂട് കാലത്ത് വലിയൊരാശ്വാസമാണ്. വിദ്യാലയത്തിനു പിന്നിലുള്ള അന്തിമഹാളൻ കാവിലെ ആൽമരം പുതിയ ബിൽഡിംഗിനും ഓഫീസിനും തണൽ നൽകുന്നു. നാലാം ക്ലാസ്സിനു മുന്നിലുള്ള കൃഷിയും താമരക്കുളവും വിദ്യാർത്ഥികൾക്ക് പ്രകൃതി പാഠങ്ങൾ പഠിക്കുന്നതിന് സഹായകമാവുന്നു.

ക്ലാസ് മുറികൾ

ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി പ്രത്യേകം മുറികളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ശിശുസൗഹൃദക്ലാസ്സ് മുറികളായ മുഴുവൻ ക്ലാസ്സുകളിലും ലൈറ്റുകളും ഫാനകളുമുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം 2017-18 ൽ ഉദ്ഘാടനം ചെയ്തു. സ്റ്റീൽ ഫർണ്ണിച്ചറുകളും ഗ്രീൻ ബോർഡുകളും നമ്മുടെ മാത്രം പ്രത്യേകതകളാണ്. മുഴുവൻ മുറികളും ടൈൽ പതിച്ചതാണ്. പുതിയ കെട്ടിടത്തിലാണ് സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നത്

School New Building
Class room
Green Board

ഒന്നാം ക്ലാസ്സ് ഒന്നാം തരം

.ഒന്നാം ക്ലാസ്സിലെ ചുമരുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ, ചിത്രങ്ങൾ എന്നിവ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.തികച്ചും ശിശു കേന്ദ്രീകൃതമായ അന്തരീക്ഷമാണ് ഒന്നാം ക്ലാസ്സിലേത്.ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ,ടേബിൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.


ലൈബ്രറി

വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവുകൾ നേടാനും വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താനും സഹായകമായി സ്കൂളിലെ ലൈബ്രറി പ്രവർത്തിക്കുന്നു. കഥകൾ, ചെറുകഥകൾ,കവിതകൾ, നോവലുകൾ, നാടകങ്ങൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ,ബാലസാഹിത്യം തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.1500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയെ സംപുഷ്ടമാക്കുന്നു . ലൈബ്രറി വിദ്യാർത്ഥികളും, രക്ഷിതാക്കളും അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു

ക്ലാസ് ലൈബ്രറി

സ്കൂൾ ലൈബ്രറിക്ക് പുറമേ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. ഈ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്കുള്ളതാണ് .ബാലമാസികകൾ, ശാസ്ത്ര മാസികകൾ,പതിപ്പുകൾ എന്നിവ ക്ലാസ്സുകളിൽ തന്നെയുള്ള ഷെൽഫുകളിൽ സൂക്ഷിക്കുന്നു.

ഹൈടെക് ക്ലാസ്സ് മുറികൾ

smart class
smart class

കംപ്യൂട്ടർ ലാബ്, ലബോറട്ടറി, ശുചിത്വമുള്ള ടോയ് ലെറ്റ് സൗകര്യങ്ങൾ

QR CODE SBS OLASSERY

പ്രീ പ്രൈമറി

1950-ൽ സ്ഥാപിച്ച എസ്.ബി.എസ് ഓലശ്ശേരി എന്ന വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ആദ്യ വർഷത്തിൽ 30 ഓളം കുട്ടികൾ എൽ.കെ.ജിയിലേക്ക് പ്രവേശനം നേടിയിരുന്നു. രണ്ട് അധ്യാപകരേയും ക്ലാസുകളിലേക്ക് നിയമിച്ചു.

ആരംഭഘട്ടത്തിൽ സ്കൂളിനോടു ചേർന്ന ഒരു ചെറിയ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചു വന്നിരുന്നത്. ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ, കളി സാധനങ്ങൾ .... തുടങ്ങിയ സംവിധാനങ്ങൾ അന്നു തന്നെ ഉണ്ടായിരുന്നു.. കാലക്രമേണ വിദ്യാലയത്തിന്റെ വളർച്ച, പ്രീ- പ്രൈമറി വിഭാഗത്തേയും വിപുലമാക്കി. 2018-ൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ പുതിയ കെട്ടിടത്തിന്റെ രണ്ടു ക്ലാസുകളിലായി പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രീൻ ബോർഡ് സംവിധാനം, ഫർണിച്ചറുകൾ , ടെലിവിഷൻ, കമ്പ്യൂട്ടർ, ആകർഷകമായ പഠനോപകരണങ്ങൾ, ടൈൽ പതിച്ച നിലം ...….. തുടങ്ങിയവയെല്ലാം ഇന്ന് ഈ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേക ടോയ്ലറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

മേൽപ്പറഞ്ഞ ഭൗതിക സാഹചര്യങ്ങളിലെ മെച്ചപ്പെടുത്തലുകൾക്കൊപ്പം, അക്കാദമിക മികവുകളും കൈവരിച്ചിട്ടുണ്ട്. ഓരോ വർഷവും ഈ നേട്ടങ്ങൾ വിപുലമാക്കി വരുന്നു. അധ്യാപകർക്ക് നൽകി വരുന്ന പ്രത്യേക പരിശീലന ക്ലാസുകൾ, ഏറ്റവും മികച്ച സിലബസ് പ്രകാരം തെരഞ്ഞെടുത്തിട്ടുള്ള ടെക്സ്റ്റ് ബുക്കുകൾ, കുട്ടികളുടെ മാനസിക നില പരിഗണിച്ചു കൊണ്ടുള്ള വർക്ക് ബുക്കുകൾ, യൂണിറ്റ് ടെസ്റ്റുകൾ, ക്ലാസ് പി.ടി.എ, സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ...... തുടങ്ങിയവയെല്ലാം ഓരോ വർഷവും നടത്തിവരുന്ന അക്കാദമിക പ്രവർത്തനങ്ങളാണ്. കൂടാതെ രക്ഷിതാകൾക്കായുള്ള ബോധവത്കരണ ക്ലാസുകളും നടത്തിവരുന്നു

2020-2021 അധ്യയന വർഷത്തിൽ എല്ലാ നല്ലവരായ നാട്ടുകാരുടേയും വിദ്യാലയ കൂട്ടായ്മയുടേയും സഹകരണത്തോടെ നമ്മുടെ പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും ശിശു -സൗഹൃദപരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ ,............ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.

തിളക്കമാർന്ന തുടക്കത്തിലൂടെ രസകരവും വൈവിധ്യമാർന്നതുമായ പഠന രീതികളും , നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗവും ഇന്ന് ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട്.

പ്രീ-പ്രൈമറി മുതൽ 7-ാം ക്ലാസുവരെ വിവിധ ഡിവിഷനുകളായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിലെ , പ്രീ- സ്കൂൾ അധ്യാപനം നിങ്ങളുടെ കുട്ടിക്ക് അടിസ്ഥാനപരമായും ആശയപരമായും നല്ലൊരു തുടക്കമായിരിക്കും

ക്ലാസ് റൂം ഇരിപ്പിടങ്ങളുടെ ക്രമീകരണം, ലാബ്-ലൈബ്രറി സംവിധാനങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ, ഗ്രീൻ ബോർഡ്, വിസ്താരമായ പ്ലേ Ground, സ്കൂൾ കിച്ചൺ, ടോയ്ലറ്റ് സംവിധാനം.......... തുടങ്ങിയവ വിദ്യാലയ ഭൗതികാന്തരീക്ഷത്തെ കൂടുതൽ മികവുറ്റതാക്കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലാനുസ്യതമായ മാറ്റങ്ങൾ, സ്കൂൾ സംവിധാനത്തിലും അധ്യാപനത്തിലും എടുത്തു പറയേണ്ടവയാണ്. കൃത്യമായ ഇടവേളകളിലുള്ള അധ്യാപക പരിശീലനങ്ങൾആധുനിക മൾട്ടി - മീഡിയ സംവിധാനങ്ങളുടെ ഉപയോഗം, സ്മാർട്ട് ക്ലാസ് റൂം പഠനം , വിപുലമായ സ്കൂൾ - ക്ലാസ് ലൈബ്രറികൾ ,ശാസ്ത്ര -കമ്പ്യൂട്ടർ ലാബുകൾ, അബാക്കസ് ക്ലാസുകൾ* LSS , USS സ്കോളർഷിപ്പ് പരിശീലനങ്ങൾ .......... തുടങ്ങി യവ നമ്മുടെ വിദ്യാലയത്തിലെ അക്കാദമിക മികവുകളിൽ മുന്നിട്ടു നിൽക്കുന്നവയാണ്.

"https://schoolwiki.in/index.php?title=കൂടുതൽ_സൗകര്യങ്ങൾ&oldid=1311038" എന്ന താളിൽനിന്ന് ശേഖരിച്ചത്