തുടർന്ന് 1950 നു ശേഷമാണ് ഇപ്പോൾ (പുതിയ കെട്ടിടത്തിനു മുമ്പുള്ള കെട്ടിടം ) കെട്ടിടം നിൽക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്. ചെങരത്തറവാട്ടുകാരുടെ ഉടമസ്ഥതയിലായിരുന്ന സമയത്ത് സി.പി നാരായണത്തരകൻ മാസ്റ്ററുടെ ഭാര്യ ഇ.ജാനകിയമ്മ, സി.പി രാജഗോപാലൻ എന്നിവർ മാനേജർമാരായി തുടരുകയും 1958 ൽ സി.പി ഉണ്ണിമാസ്റ്ററുടെ പേരിൽ മാനേജ്മെന്റ് എത്തുകയും ചെയ്തു. സി.പി ഉണ്ണിമാസ്റ്ററിൽ നിന്ന് 1960 ൽ നീറൻകുഴിയിൽ അബ്ദുഹാജിയുടെ പേരിൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. തുടർന്ന് 1996 ൽ ഇന്നത്തെ മാനേജരായ ഡോക്ടർ മഹഫൂസ് റഹീമിന്റെ ഉടമസ്ഥതയിൽ എത്തിച്ചേരുകയാണ് ഉണ്ടായത്. ലോവർ പ്രൈമറി തലത്തിൽ 8 ഡിവിഷനുകൾ നിലവിലൂണ്ട്. ഈ വിദ്യാലയത്തിൽ 220 ഓളം വിദ്യാർഥികളും 10 അദ്യാപകരും ജോലിചെയ്ത് വരുന്നുണ്ട്. എൽ.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടി മുന്നേറുന്നു. കലാ-കായിക പ്രവർത്തനപരിചയ മേഖലകളിൽ പ്രദേശത്തെ മികച്ച എയ്ഡഡ് വിദ്യാലയമായി നിലയ‌ുറപ്പിച്ചിരിക്ക‌ുന്ന‌ു.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കൂ...&oldid=1424225" എന്ന താളിൽനിന്ന് ശേഖരിച്ചത്