കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക........

1960-ൽ മറ്റത്തിൽ വേലായുധൻ തൻ്റെ വീടിനോട് ചേർന്ന് കിടക്കുന്ന തൊഴുത്ത് ചെറിയ മിനുക്കുപണികൾ ചെയ്തു അധ്യയനത്തിനായി തുറന്നു കൊടുത്തു.നെന്മണിക്കരയുടെ ആദ്യത്തെ സരസ്വതീ ക്ഷേത്രത്തിന് M.K.M.L.P.S എന്ന് നാമകരണം ചെയ്തു. ഈ സ്ക്കൂളിൻ്റെ പ്രധാന അധ്യാപകനായി ശ്രീ.K.K ബാലകൃഷ്ണൻ മാസ്റ്റർ നിയമിതനായി.കൂടാതെ ജോസ് മാസ്റ്റർ ,ഭാരതി ടീച്ചർ തുടങ്ങിയവർ ചേർന്ന് ആ കാലിതൊഴുത്തിൽ അധ്യയനത്തിന് തുടക്കം കുറിച്ചു. 1961-ൽ പുതിയ കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റി. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് ഡിവിഷനും കൂടി .2 ഡിവിഷൻ വീതമായി. നല്ല നിലവാരമുള്ള വിദ്യാഭ്യാസമായിരുന്നു ഈ പുരോഗതിയുടെ കാരണം. ക്രമേണ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. ഏഴാം ക്ലാസ്സ് കഴിയുന്നതോടെ അടുത്ത സ്ക്കൂളിലേക്ക് സ്വയം പോകാൻ കഴിയുന്നതു കൊണ്ട് മാതാപിതാക്കൾക്ക് ഇത് വലിയൊരനുഗ്രഹമായി. ഈ നല്ല കാലഘട്ടത്തിൽ നെന്മണിക്കര സ്ക്കൂളിന് പ്രശസ്തി കിട്ടാനാകുന്ന തരത്തിൽ എഞ്ചിനീയർമാർ, ഡോക്ടർമാർ തുടങ്ങിയ നല്ല നിലയിൽ എത്തിയ പലരേയും വാർത്തെടുക്കാൻ കഴിഞ്ഞുവെന്ന് അഭിമാനിക്കാം. കാലക്രമേണ സ്ക്കൂളിൽ കുട്ടികൾ കുറവായതിനാൽ സ്ക്കൂളിൻ്റെ ഉന്നമനത്തിനു വേണ്ടി ഏതെങ്കിലും സന്യാസിനീ സമൂഹത്തിന് കൈമാറാമെന്ന മാനേജ്മെൻ്റ് തീരുമാനമനുസരിച്ച് വി.കുർബാനയുടെ ആരാധന സന്യാസിനീ സമൂഹം 1998-ൽ സ്ക്കൂൾ ഏറ്റെടുത്തു.തുടർന്ന് കുട്ടികളുടെ എണ്ണത്തിലും, അക്കാദമിക നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും ഉയർച്ച പ്രാപിച്ച് സ്ക്കൂൾ നല്ല നിലയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നു...