നഷ്ട സ്വപ്നം....  

പനിക്ക് യാതൊരു കുറവുമില്ലായിരുന്നു.' എങ്കിലും ആനന്ദ് തൻ്റെ കിടക്കയിൽ നിന്ന് കഷ്ടപ്പെട്ട് മൊബൈൽ എടുത്ത് ഫെയ്സ് ബുക്ക് തുറന്നു .ഞെട്ടലോടെ ആ വാർത്ത വായിച്ചു. കോ വിഡ് ബാധിച്ച് മരണം 10000 കടന്നു." ആ വാർത്ത അവനെ വല്ലാതെ അസ്വസ്ഥനാക്കി. ധൈര്യം പകർന്നു കൊണ്ടുള്ള കൂട്ടു കാരൻ്റെ വീഡിയോ കോൾ അവൻ അറ്റൻറ് ചെയ്തെങ്കിലും ചുട്ടുപൊള്ളുന്ന പനിക്ക് കൂട്ടുകാരൻ്റെ വാക്കുകൾ ആശ്വാസമായില്ല. ദിനംപ്രതി വരുന്ന വാർത്തകൾ അവനെ ഭയപ്പെടുത്തി. ശരീരം കാർന്നുതിന്നുന്ന ഈ കൊറോണ വൈറസിനൊപ്പം കുറ്റബോധത്താലും വിഷമത്താലും എരിയുന്ന മനസ്സുമായി അങ്ങനെ 16 ദിവസം കടന്നു പോയി. അതിനിടയിൽ തൻ്റെ പെങ്ങളുടെ കല്യാണവും ....... പെട്ടെന്നായിരുന്നു അവൻ്റെ ചിന്തകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് കൊറോണ വാർഡിലേക്ക് കൈയുറകളും മുഖാവരണവും ധരിച്ചു സിസ്റ്റർ ഇഞ്ചക്ഷനുമായി പ്രവേശിച്ചു. അവൻ പറഞ്ഞു. " സിസ്റ്റർ ...... എനിക്കും ഇതുപോലെ ഒരു പെങ്ങളാ.... ഒരേയൊരു പെങ്ങൾ .... അവൾ ഒരു നഴ്സാ .. " പെട്ടെന്ന് അവൻ അവൻ്റെ ഓർമകളിലേക്ക് പോയി.18-ാം വയസ്സിൽ കുടുംബ ഭാരം കൊണ്ട് അന്യനാട്ടിൽ ജോലി ഭാരം അനുഭവിച്ചവനാണ് ആനന്ദ് .30 വർഷം അതി കഷ്ടപ്പെട്ട് പണിയെടുത്ത് ഒടുവിൽ ആ സ ന്തോഷ വാർത്ത വന്നു.അനിയത്തിയുടെ കല്യാണം നിശ്ചയിച്ചു.അതവൻ്റെ സ്വപ്നമായിരുന്നു. കല്യാണത്തിന് എട്ട് ദിവസം മുമ്പേ പുറപ്പെട്ടു. ഫ്ലൈറ്റിൽ കയറി.എയർ പോട്ടിൽ നിന്നും ടാക്സിയിൽ നാട്ടിലേക്ക് തിരിച്ചു .ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആനന്നും ഡ്രൈവറും സൗഹൃദത്തിലായി.അയാൾക്ക് ആനന്ദിനെ ഒരുപാട് ഇഷ്ടമായി. അതു കൊണ്ടു തന്നെ തൻ്റെ ജീവിതകഥ ആനന്ദു മാ യി പങ്കു വച്ചു. അയാൾക്ക് ഒരു മകൾ - കാർത്തിക.4 മണിക്കുള്ള അച്ഛൻ്റെ വരവുമായി കാത്തു നിൽക്കുന്ന കാർത്തു. കാർത്തവിനെ അയാൾ നന്നായി ആയിരുന്നു വളർത്തിയത്. പ്രത്യേകിച്ച് അമ്മയില്ലാത്ത വിഷമമറിയിക്കാതെ.കാർത്തു വിന് അച്ഛനും അമ്മയും അയാളായിരുന്നു' പെട്ടെന്ന് അയാൾ കാർ നിർത്തി ഒരു പൊതി വാങ്ങി. അല്പസമയത്തിനകം ഒരു പച്ച മുഖാവരണം ധരിച്ച ഒരാൾ വന്ന് ആനന്ദിനോട് പറഞ്ഞു.' താങ്കൾ വന്ന ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഒരാൾക്ക് കടുത്ത പനിയും ചുമയും ഉണ്ടായിരുന്നു. അതു കൊണ്ട് നിങ്ങൾ രണ്ടു പേരും കോവിഡ് ടെസ്റ്റിന് വിധേയരാകണം." ഒരു നിമിഷം അവർ രണ്ടു പേരും ഞെട്ടി.... -- .ആ അച്ഛൻ ആനന്ദിനോട് പറഞ്ഞു " 'എൻ്റെ മകൾ ...... ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ഈ പൊതിയിലെ ബിസ്ക്കറ്റ് അവൾക്ക് വല്യ ഇഷ്ടാ...... സാർ ...... ഇത് എങ്ങനെയെങ്കിലും അവൾക്ക് എത്തിക്കണം'.'... അവൾ ...... എങ്ങനെ: ' എന്നെ കാണാതെ...... "ഒരച്ഛൻ്റെ വേവലാതിയും ഒരു സഹോദരൻ്റെ വെപ്രാളവും ....... താൻ കാരണമല്ലേ.... ഒരച്ഛൻ മാനസിക പ്രയാസത്തിലായത് എന്ന് ആനന്ദ് ചിന്തിച്ചു.രണ്ടു ദിവസത്തിനകം ഫലം വന്നു. "കോ വിഡ്പോസറ്റീവ് " .........!!! ആനന്ദിന് വിഷമമടക്കാൻ പറ്റാതായി. കുഞ്ഞു പെങ്ങളുടെ കല്യാണം കാണാൻ കഴിയാതെ....... ഇനി ഇവിടെ........ 30 വർഷത്തെ സമ്പാദ്യം ....... അവളുടെ ചിരി....... എല്ലാം ....... ഒരു രാത്രിയിൽ ...... നഷ്ടസ്വപ്നമായി ........ അവൻ്റെ കണ്ണിൽ നിന്നും.....

ൻ്റെ പെങ്ങളുടെ സന്തോഷം കാണാൻ കഴിയുന്നില്ലല്ലോ...... " അപ്പോഴേക്കും അവൻ്റെ ചൂടുള്ള കൈകളെ എടുത്ത് സിസ്റ്റർ പറഞ്ഞു: "ചേട്ടാ..... എനിക്ക് എൻ്റെ ചേട്ടനെ കാണാതിരിക്കാൻ കഴിയുമോ ...? " അവളുടെ കണ്ണീര് ഓരോ തുള്ളിയായി ..... ആ കണ്ണീര് ...... സ്വന്തം ചേട്ടനെ കണ്ട ആനന്ദക്കണ്ണീരോ....... അതോ ........ - .....

ദീപാഞ്ജന. വി.എൻ
8 J കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ