അവിടയുമെത്തി ഇവിടയുമെത്തി
കൊറോണയെന്നൊരു മഹാമാരി,
ലോകത്താകെ, ഭീതിയിലാഴ്ത്തി.,
അങ്ങോളമിങ്ങോളമെത്തീ കൊറോണ'...
മനുഷ്യരെയെല്ലാം മുറുക്കി വലിച്ച്
വീട്ടിലിരിത്തും വൈറസ്സിത് '.....
ഇപ്പോളിതിനൊരു ചെല്ലപ്പേരത്കോവിഡ്- 19
ഒന്നായ് ചെല്ലാം, ഒന്നായ് പോകാം
അതിജീവനത്തിൻ ലോകത്ത്
പ്രിയമുള്ളവരേ, വീട്ടിലിരിക്കാം
വീടത് സ്വർഗവുമാക്കീടാം....
തടഞ്ഞു വെയ്ക്കാം മഹാമാരിയെ...
പടുത്തുയർത്താം പുതിയൊരു ലോകം
അകന്നു നിൽക്കാം
അടുത്തിരിക്കാൻ നല്ലൊരു നാളേക്കായ്