ജീവിതം മാറുന്നു ജീവനും മായുന്നു
ജീവിതശൈലിയെ മാറ്റിടുന്നു
മാനവരാശിയെ മാറ്റിമറിച്ചിടാൻ
എത്തിയതാണാ മഹാവിപത്ത്
മൗനമായ് വന്നവൻ മാനവകുലത്തെ
കാർന്നുതിന്നിടും വിപത്താണത്
ഇന്നലെ ഞാൻ എന്ന ഭാവത്തിലുള്ളവർ
ഇന്നോ മാരിതൻ പിടിയിലായി
മാനവരാശിക്കു ഭീഷിണിയെന്നപോൽ
എങ്ങും പരക്കുന്നു വൈറസ് ഇന്ന്
നാളത്തെ ജീവിതം സ്വപ്നമായിടുമോ?
ഇന്നിതാ മാനവർ ഭയഭീതിയിൽ
രാപ്പകലില്ലാതെ ആതുര രംഗത്ത്
ജീവൻ സമർപ്പിച്ചു മാലാഖമാർ
രാജ്യത്തെ സേവിച്ചീടുന്നിതാ മാനവരാശിയെ
കാക്കുന്ന കാക്കിപ്പടകളും സൈനീകരും
നമുക്ക് ഒന്നിച്ചു നേരിടാo, ഈ മഹാമാരിയെ
നല്ലൊരു നാളയെ സ്വപ്നം കാണാം
കാത്തിരിക്കാം ഇനി കരുതലോടെ.....