കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ആ കാലം അകലെയല്ല

  ആ കാലം അകലെയല്ല   


കേരം തിങ്ങും
കേരളീയരുടെ നാട് ......
പഴശ്ശിരാജ തൻ സൃഷ്ടി!.....
അമ്മയാം ഭൂമി തൻ
സംരക്ഷണത്തിനായ്
പുഴയില്ല, മരമില്ല, കുന്നുമില്ല.....
ഒരു തുള്ളി വെള്ളത്തിനായി
വലഞ്ഞെത്ര കാലമായി വറ്റിത്തീർന്ന മനുഷ്യരാശി ...... അകലെയല്ല ......
ആ കാലമെന്നെന്നു മകലെയല്ല !
മനുഷ്യരാശിതൻ - അമരത്വമങ്ങനെ
കൊറോണയെന്ന വൈറസിനായി തൻ ഭൂമിയെ
വിട്ടുകൊടുത്തിരിക്കുന്നു.....
ഭൂമിയെ വിട്ടു കൊടുത്തിരിക്കന്നു ................ ഇന്നു ചെയ്യുന്ന ദേഷ കാര്യങ്ങൾ
ദോഷഫലങ്ങളായ് വന്നിരുന്നു....
കണ്ണുതുറക്കൂ മനുഷ്യരെ .....
പോരാടൂ ഇന്നത്തെ ജനതയെ ..
കൈകൾ കഴുകൂ ഇടയ്ക്കിടെ രോഗങ്ങളെന്നെന്നേക്കുമായി ചെരുത്തു നിൽക്കൂ....
ലോകത്തെ തിരിച്ചു കൊണ്ടു വരാം ...........!
അൽപകാലം അടുക്കാതിരിക്കൂ.......
കൊറോണയെ അകറ്റൂ.....
മനുഷ്യരാശിയെ സംരക്ഷിക്കൂ
ആകാശം തെളിയുന്ന കാലം
അകലെയല്ല....! മനുഷ്യർ - തമ്മിൽ കെട്ടിപ്പുണരുന്ന കാലം അകലെയല്ല........
തമ്മിൽ ഭക്ഷണം നൽകുന്ന കാലം അകലെയല്ല......
 

ദേവേന്ദു.കെ.പി
8 J കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത