കുളത്തൂപ്പുഴ

 

കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ തെന്മല റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതി ചെയ്യുന്നതും,കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ഒരു മലയോര ഗ്രാമമാണ് കുളത്തൂപ്പുഴ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ കുളത്തൂപ്പുഴ വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനമാണ് ഉള്ളത്.

ഭൂമിശാസ്ത്രം

  • ഓയിൽ പാം ഇന്ത്യയുടെ പാം മരത്തോട്ടം
  • ഫോറസ്റ് മ്യൂസിയം
  • തെന്മല ഡാം കല്ലടയാർ കുളത്തൂപ്പുഴയാറിലാണ് സ്ഥിതി ചെയ്യുന്നത്

പ്രത്യേകതകൾ

  •  
    തെന്മല
    പ്രശസ്തനായ സംഗീതസംവിധായകൻ രവീന്ദ്രൻ മാഷിൻറെ ജന്മസ്ഥലമാണ് കുളത്തൂപ്പുഴ. ലോകത്ത് തന്നെ അപൂർവമായ ചെങ്കൂറിഞ്ഞി എന്ന വൃക്ഷം കുളത്തൂപ്പുഴയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്നു. വളരെയധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണ്. റബ്ബർ കുരുമുളക് എന്നിവയാണ് പ്രധാന കൃഷികൾ.