കുലശേഘരപുരം യു.പി.എസ്സ്/ചരിത്രം
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ 1950 - ൽ സ്‌ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് കുലശേഖര പുരം യു. പി. എസ്. പുതിയകാവ് - കാട്ടിൽ കടവ് റോഡിൽ സംഘപ്പുര ജംഗ്ഷന് പടിഞ്ഞാറു റോഡിന്റെ വടക്കുഭാഗത്തായി ഒന്നേകാൽ ഏക്കറിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യശ:ശരീരനായ താഴതോട്ടത്ത് ശ്രീ. അച്യുതൻ പിള്ളയാണ് വിദ്യാലയസ്ഥാപകൻ. ശ്രീ. ശംഭു ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ . കുലശേഖരപുരം പഞ്ചായത്തിലെ ആദ്യ എയ്ഡഡ് യു പി സ്ക്കൂൾ ഇന്ന് 71 വർഷം പിന്നിട്ട് 5, 6,7 ക്ലാസുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി സ്കൂൾ ആയി നിലനിൽക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. എ. പ്രേമചന്ദ്രൻ , പ്രധാന അധ്യാപിക എം സേതു ലക്ഷ്മിയും ആണ് .ഒരു കാലഘട്ടത്തിൽ സമീപ വിദ്യാലയങ്ങളിലുള്ളതിനേക്കാൾ വളരെയധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമീപസ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതോടെ ഇവിടുത്തെ കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2015-16 ൽ മലയാളം മീഡിയത്തോടൊപ്പം എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2017 - 18 ലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിനെ തുടർന്ന് P T A , പൂർവവിദ്യാർഥി സംഘടന, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ശ്രമഫലമായി ഡിവിഷനുകൾ വർദ്ധിക്കുകയും സംരക്ഷിത അധ്യാപകർ സ്കൂളിൽ തിരിച്ചെത്തുകയും ചെയ്തു.. വിദ്യാലയത്തിന്റെ നാനാവിധമായ പുരോഗതിക്കുവേണ്ടി കൂട്ടായ ശ്രമം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ പ്രേദേശത്തിന്റെ പേര് തന്നെയാണ് വിദ്യാലയത്തിനും നൽകിയിരിക്കുന്നത് - കുലശേഖരപുരം യുപിഎസ് .കലാലയ മുറ്റത്തിന്റെ മധ്യഭാഗത്തായ് വളർന്ന് പന്തലിച്ച കാഞ്ഞിരമരവും അതിനു ചുറ്റുമായി സ്ഥിതി ചെയ്തിരുന്ന ക്ഷേത്രവും ഈ വിദ്യാലയത്തെ ഒരു കാലഘട്ടത്തിൽ അതിമനോഹരമാക്കിയിരുന്നു.എന്നാൽ 2018 ലെ ശക്തമായ കാറ്റിലും മഴയിലും പെട്ട് കാഞ്ഞിരം കടപുഴകി , തുടർന്ന് ക്ഷേത്രം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു.