നിറയെ കാവുകളും ജലസ്രോതസ്സുകളും ഉള്ള പ്രദേശമാണ് കുമ്മനം.

അയ്മനത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി 2020 പ്രഖാപിച്ചു.പ്രാദേശിക സമൂഹത്തിന് വികസനകാര്യങ്ങളിൽ ലഭിക്കുന്ന പങ്കാളിത്തം കൂടുതൽ ബലവത്താക്കാൻ ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് കഴിയുന്നുണ്ട്.മീനച്ചിലാറിന്റെ തോടായ അഞ്ഞൂറുതോടിന്റെ കരയിൽ അയ്മനം പഞ്ചായത്തിലാണ് കുമ്മനം ഇളങ്കാവ് ക്ഷേത്രം. ഇളങ്കാവ്ക്ഷേത്രവക ഭൂമിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. കാവുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് കുമ്മനം.

പക്ഷിവൃക്ഷസസ്യലതാദികളുൾപ്പെടുന്ന കാവുകൾ ആ പ്രദേശത്തിന്റെ ജലസ്രോതസ്സുകളെ ഒരിക്കലും വറ്റാതെ സൂക്ഷിക്കുന്നു. ഇക്കാരണത്താൽ ധാരാളം വയലുകൾ കുമ്മനം ദേശത്തുണ്ട്. വിശുദ്ധവനങ്ങളെന്നാണ് കാവുകളെ വിശേഷിപ്പിക്കുന്നത്. ജൈവവൈവിധ്യത്തിന്റെ കലവറയായ കാവ് നിത്യഹരിതവനത്തിന്റെ ചെറുപതിപ്പാണ്.പ്രാചീന ആരാധനാരീതികളുടെ കേന്ദ്രസ്ഥാനമാണ് കാവുകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ മുപ്പതിനായിരത്തോളം കാവുകൾ ഉണ്ടായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്.

പ്രകൃതി സൗന്ദര്യം, നാടൻ ഭക്ഷണം, ഗ്രാമീണ ജീവിതം, കായൽക്കാഴ്ച തുടങ്ങി അയ്മനം തനിമകൾ അടുത്തറിയാൻ സാധിക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതി പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്.