സ്കൂളിലെ മുൻ അധ്യാപികയായ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ  അമീന എന്ന  വിദ്യാർഥിനിയുടെ രചനകൾ പുസ്തകമായി അച്ചടിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചിരുന്നു.രക്ഷിതാക്കൾക്കും , കുട്ടികൾക്കുമായി ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ക്ലാസുകൾ  സംഘടിപ്പിച്ചു.വിവിധ ദിനാചരണങ്ങൾ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുന്നു.കുട്ടികളെല്ലാം വളരെ സജീവമായി തന്നെ ഇതിൽ പങ്കാളികളാകാറുണ്ട്.കോവിഡ് കാലത്ത് പരിസ്ഥിതി ദിനം,വായനാദിനം ചാന്ദ്രദിനം ,ഹിരോഷിമാ ദിനം ,സ്വാതന്ത്ര്യ ദിനം തുടങ്ങിയവയുടെ ദിനാചരണ പ്രവർത്തനങ്ങൾ ,അവയിലെ കുട്ടികളുടെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമായിരുന്നു .മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. വിദ്യാലയത്തെ മുഴുവനായും ഒരു ഹരിതവിദ്യാലയമാക്കി തീർക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കുട്ടികൾക്ക് വിത്ത് ലഭ്യമാക്കിയും കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകൾ നൽകിയും അവരെ കൃഷിയിലേക്ക് താൽപ്പര്യമുള്ളവരാക്കി തീർക്കുന്നു.വർഷംതോറും കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകാനായി വയലിൽ ഞാറു  നടുന്ന പ്രവർത്തനം നടത്താറുണ്ട്. ജില്ലയിലെ മികച്ച ഹരിതവിദ്യാലയങ്ങൾക്കുള്ള മാതൃഭൂമി സീഡ് പുരസ്കാര പട്ടികയിൽ വിദ്യാലയം ഇടം പിടിക്കാറുണ്ട്.ശാസ്ത്ര മേളകളിലും സ്പോർട്സ് മേളകളിലും വിദ്യാലയത്തിലെ കുട്ടികൾ സജീവമായി തന്നെ പങ്കെടുക്കാറുണ്ട്

"https://schoolwiki.in/index.php?title=കുടുതലറിയാം&oldid=1742810" എന്ന താളിൽനിന്ന് ശേഖരിച്ചത്