പച്ച നിറഞ്ഞ വയലുകളും
കളകളമൊഴുകും അരുവികളും
കിളികൾ പാടും പാട്ടുകളും
ചേർന്നതാണെൻ മലനാട്
മരം മുറിച്ചും കുന്നിടിച്ചും
കൊന്നിടല്ലേ എൻ നാട്
മണലെടുത്തും മാലിന്യമിട്ടും
കളഞ്ഞിടല്ലേ എൻ നാട്
പ്രളയം വന്നു ഓഖി വന്നു
പൊരുതി നമ്മൾ ഒരുമിച്ച്
നമുക്ക് നല്ലൊരു നാളേക്കായ്
ഒന്നിച്ചൊന്നായ് കൈ കോർക്കാം