പ്രവേശനോത്സവം

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലേക്ക് പുതുതായി എത്തിയ കുരുന്നുകളെയും വിശിഷ്ട വ്യക്തിത്വങ്ങളെയും ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പ്രാർത്ഥനയോടെ തുടങ്ങിയ പൊതു പരിപാടിയിൽ ശ്രീമതി ബീന ജേക്കബ് ഏവരെയും സ്വാഗതം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ബെറ്റി ലോറൻസ് ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവ ദിനം ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീ ഉണ്ണികൃഷ്ണൻ വേങ്ങശ്ശേരി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ജൂലിയറ്റ് സിഎംസി അനുഗ്രഹ പ്രഭാഷണവും പാഠപുസ്തക കിറ്റ് വിതരണവും നടത്തി എട്ടാം വാർഡ് മെമ്പർ ശ്രീ പൈലി പഠനോപകരണ കിറ്റ് വിതരണം ചെയ്യുകയും കുട്ടികൾക്ക്‌ ആശംസകൾ നേരുകയും ചെയ്തു. ഒമ്പതാം വാർഡ് മെമ്പർ ശ്രീ കെ കെ തോമസ്, കാർമൽ ഹൈസ്കൂൾ എച്ച് എം സിസ്റ്റർ റാണി മരിയ സിഎംസി, കാർമൽ യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ തോമസ് പാണാട്ട് എന്നിവർ പുതിയ വിദ്യാരംഭത്തിന്റെ എല്ലാ ആശംസകളും വിദ്യാർത്ഥികൾക്ക് നേർന്നു. കാർമൽ യുപി സ്കൂൾ എച്ച് എം സിസ്റ്റർ സജി ആന്റണി സിഎംസി എൽ എസ് എസ് വിജയികളായ കുട്ടികളെ ആദരിച്ചു. ലളിതഗാനം, ഡാൻസ് തുടങ്ങി കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കു മായി പായസ വിതരണം നടത്തി.

 
 
















ലോക പരിസ്ഥിതി ദിനം

 

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ ക്വിസ് മത്സരം നടത്തി. കൂടാതെ എൽ പി വിഭാഗം കുട്ടികൾ ഞാനെന്റെ ഭൂമിയെ സംരക്ഷിക്കും എന്ന മുദ്രാവാക്യത്തോടുകൂടി തങ്ങളുടെ കൈപ്പത്തി ഭൂമിയുടെ ചിത്രത്തിൽ പതിപ്പിച്ചു യുപി വിഭാഗം കുട്ടികൾക്കായി ഭൂമിയുടെ സംരക്ഷണത്തിനായി ഞാൻ ചെയ്യുന്ന പ്രവർത്തി എന്താണെന്ന് ഇലയിൽ എഴുതി മരത്തിൽ ഒട്ടിക്കാനും അവസരം നൽകി. പരിസ്ഥിതി ദിന പ്രധാന അധ്യാപികയും സ്കൂൾ ലീഡറും ചേർന്ന് വിദ്യാലയത്തിൽ തൈ നട്ടു