പച്ചതൻ കുളിരിൽ ആറാടും
പരവതാനിയാണെൻ കൂടാരം
കാലം തെറ്റി പിറക്കും കാർമേഘവും
കനൽ കട്ടയാൽ ജ്വലിക്കും വറുതിയും
തട്ടിതലോടുന്ന തെന്നലുമെൻ
വഴിയാത്രക്കാർ.... !
ഇനിയുമുണ്ടെൻ ഭവനത്തെ
വർണിക്കാൻ....
ചാമരമതിൽ ചായുന്ന
വൃക്ഷാങ്കുകങ്ങളും
അതിൽ ചേക്കേറും കോകിലങ്ങളും...
എൻ മടിത്തട്ടിൽതൊട്ടൊഴുകും പുഴകളും
ശരത്കാലനീലിമയിൽ ആറാടും
മാമലകളുമിന്നെൻ കുടുംബക്കാർ.....