കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഭാഷയുടെ പ്രാധാന്യം
മനുഷ്യൻറെ നിലനിൽപ്പിൽ ഭാഷയുടെ പ്രാധാന്യം
നൂറ്റാണ്ടുകൾക്ക് മുൻപ് കായ്കനികൾ പെറുക്കിയും പക്ഷിമൃഗാദികളെ വേട്ടയാടിയും ജീവിച്ചിരുന്ന മനുഷ്യവർഗ്ഗം ഇന്ന് ഭൂമിയുടെ അധിപനായിവാഴുന്നു. മാനവചരിത്രത്തിലെ സുപ്രധാനമായ ആ യാത്രയെ ഞാൻ വെറുമൊരു ഒരു വാക്യത്തിൽ ഒതുക്കി എങ്കിലും വളരെ ക്ലേശകരമായ പാതകൾ ആയിരുന്നു അതിന്റേത്. പ്രാചീനതയിൽ നിന്ന് ആധുനികതയിലേക്കുള്ള മനുഷ്യൻറെ ആ പരിണാമത്തിൽ അവന് വഴികാട്ടിയായ ഏറ്റവും സുപ്രധാന ഘടകം ആശയവിനിമയത്തിനുള്ള കഴിവാണ്. മനുഷ്യരെപ്പോലെ തന്നെ എന്നെ എല്ലാ മൃഗങ്ങളും ആശയവിനിമയം നടത്താറുണ്ട് . പലതരം ശബ്ദങ്ങളും , ചലനങ്ങളും, സംയോജിപ്പിച്ച് കൊണ്ടാണ് ആശയങ്ങൾ പങ്കു വയ്ക്കുന്നത് . ആദ്യകാലങ്ങളിൽ മൃഗങ്ങളെ പോലെ തന്നെയാണ് മനുഷ്യരും ആശയവിനിമയം നടത്തിയത്. ശബ്ദങ്ങളാ ലും ചലനങ്ങളാലും മുന്നറിയിപ്പുകളും , ഭക്ഷണലഭ്യത കുറിച്ചുള്ള സൂചനകളും നൽകി. ആവശ്യാനുസരണം തങ്ങളുടെ ഉപകരണങ്ങളിൽ പരിവർത്തനം വരുന്നതുപോലെ പോലെ പ്രാചീന മനുഷ്യർ തങ്ങളുടെ ആശയവിനിമയത്തിനും സന്ദർഭോചിതമായ മാറ്റങ്ങൾ വരുത്തി. ഇത്തരം പരിവർത്തനങ്ങൾ ആകാം പിന്നീട് ഭാഷകളുടെ ഉത്‌ഭവത്തിലേക്ക് നയിച്ചത്. എന്നാൽ ഭാഷകൾ എങ്ങനെയാണ് മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് തന്നെ കാരണമായത് ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനായി നാം നമ്മുടെ ചരിത്രപ്രധാനമായ വീതികളിലൂടെ ഒന്ന് തിരിഞ്ഞു നോക്കേണ്ടതുണ്ട്. പ്രാചീന കാലഘട്ടത്തിൽ ഭക്ഷണം കണ്ടെത്തുക എന്നത് മാത്രമായിരുന്നു നമ്മുടെ പ്രധാന ലക്ഷ്യം. ദിവസം മുഴുവൻ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിനായി അലഞ്ഞുതിരിഞ്ഞ മാനവർ എന്തിനാണ് ഭാഷകൾ രൂപീകരിച്ചത് ? ഭാഷകളുടെ ഉത്ഭവ ലക്ഷ്യങ്ങളെ പറ്റി അനേകം വാദങ്ങളുണ്ട് ഉണ്ട് അവയിൽ ഏറ്റവും അംഗീകരിക്കപ്പെട്ട ഒന്നിനെയാണ് ഇവിടെ വിവരിക്കുന്നത് .അതിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചോദ്യം .പ്രാചീന കാലഘട്ടത്തിൽ ഈ ഭൂമിയിൽ നിലനിൽക്കുന്നത് എളുപ്പമായിരുന്നോ? ഫലവൃക്ഷങ്ങളും പക്ഷിമൃഗാദികളും നിറഞ്ഞ കാടുകളിൽ കളിൽ പ്രാചീനമനുഷ്യ ഭക്ഷണം കണ്ടെത്തുവാൻ എത്രത്തോളം ബുദ്ധിമുട്ടി? കാട്ടുനീതി നിലനിന്നിരുന്ന കാലത്ത് തന്നെക്കാൾ ഇരട്ടി ശക്തരായ മൃഗങ്ങളോട് ഭക്ഷണത്തിനായും, സ്വയരക്ഷക്കായും പൊരുതി നിലനിൽക്കുക എന്നത് ശ്രമകരമായ ദൗത്യം ആണ് . ഒരു കുരങ്ങു കൂട്ടത്തിന് അതിന് ഒരുപക്ഷേ ആദിമ മനുഷ്യരെ ഒന്നും ചെയ്യാൻ ആകുമായിരുന്നില്ലായിരിക്കാം എന്നാൽ അക്കാലത്ത് ദുർബലരായ കുരങ്ങുകളും മുയലുകളും മാത്രമല്ല മനുഷ്യരെ കടിച്ചു കീറാൻ കഴിയുന്ന മറ്റനേകം മൃഗങ്ങളും ഉണ്ടായിരുന്നു. ശാസ്ത്ര യുഗത്തിലെ സാങ്കേതിക വിദ്യകളുടെ പിൻബലത്താൽ ഇന്ന് ആധുനികമനുഷ്യന് നരഭോജികളായ മൃഗങ്ങളെ വെടി വെച്ച് വീഴ്തുകയോ,മൃഗശാലകളിൽ അടക്കുകയോ ചെയ്യാം .എന്നാൽ ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ആദിമ മനുഷ്യനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല . വാസ്തവത്തിൽ അക്കാലത്തെ നമ്മുടെ പൂർവികർക്ക് അസാമാന്യബുദ്ധിയും, അതിൻറെ ഫലമായി മൂർച്ചയേറിയ ആയുധങ്ങളും ഉണ്ടായിട്ടുകൂടിയും അവർ നിരന്തരം വേട്ടയാടപ്പെട്ടു കൊണ്ടിരുന്നു. ഇത് മാത്രമല്ല മറ്റ് അനേകം കാരണങ്ങളാൽ മനുഷ്യവംശത്തിലെ ഓരോ വർഗ്ഗങ്ങൾക്കും കൂട്ടത്തോടെ വംശനാശം സംഭവിച്ചു കൊണ്ടിരുന്നു. 12000 വർഷങ്ങൾക്കു മുമ്പ് , ഫളോറസ് ഐലൻറ്ഡിൽ ജീവിച്ചിരുന്ന കുള്ള മനുഷ്യർ കൂടി തുടച്ചുനീക്കപ്പെട്ടു അപ്പോൾ മനുഷ്യവർഗ്ഗത്തിൽ ബാക്കിയുള്ളവർ നാം (ഹോമോസാപ്പിയൻസ്) മാത്രമായി. എന്നാൽ എപ്രകാരമാണ് നമ്മെക്കാൾ ശക്തിയും ബുദ്ധിയുള്ള നിയാണ്ടർതാൽസ് അടക്കം മറ്റു മനുഷ്യ വർഗ്ഗങ്ങൾക്ക് വംശനാശം നേരിട്ടപ്പോൾ നാം മാത്രം നിലനിന്നത് ? അവിടെയാണ് മനുഷ്യ ഭാഷയുടെ പ്രാധാന്യം വരുന്നത് .അതുല്യമായ നമ്മുടെ ഭാഷയാണ് നമ്മുടെ നിലനിൽപ്പിനെ തുണച്ചത്.
മറ്റു് മൃഗങ്ങൾ അപകടങ്ങൾ കാണുമ്പോൾ അപായ സൂചനകൾ മാത്രം നൽകിയപ്പോൾ നാം ആ അപകടത്തിനെ എങ്ങനെ മറികടക്കാം എന്ന് കൂട്ടത്തോടെ ചർച്ച ചെയ്യുകയും ശേഷം അതിനുള്ള ഉപായം സംഘം ചേർന്ന് പ്രാവർത്തികമാക്കുകയും ചെയ്തു . ഈ വ്യത്യാസം കാരണമാണ് ഇന്ന് നാം സുഖസൗകര്യങ്ങളുടെ വീടുകളിലും എന്നാൽ മൃഗങ്ങൾ നാം നിർമ്മിച്ച മൃഗശാലകളിലും കഴിയുന്നത് . സാമൂഹിക സഹകരണം ആയിരുന്നു കാട്ടിലെ അപകടങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ നമുക്ക് താങ്ങായത്. സംഘം ചേർന്ന് വസിച്ച ആദിമമനുഷ്യർ ഭാഷയുടെ സഹായത്തോടെ അപകടങ്ങളെക്കുറിച്ച് മാത്രമല്ല സ്വന്തം സംഘത്തിലെ ഓരോ ആളുകളെ കുറിച്ചും മനസ്സിലാക്കി. പരസ്പരം എന്ത് കാര്യത്തെക്കുറിച്ചും ആശയവിനിമയം നടത്താൻ അവർ പഠിച്ചു. ആശയവിനിമയത്തിൻറെ പരിമിതികൾ മറികടന്നതോടെ സംഘത്തിലെ ആൾബലം വർധിച്ചു .പരസ്പര സഹകരണവും വിശ്വാസവും ഏറി. ഇക്കാരണങ്ങളാൽ ഓരോ സംഘത്തിനും ഒറ്റക്കെട്ടായി കൂടുതൽ ഫലപ്രദമായി വേട്ടയാടാനും വേട്ടയാടപ്പെടുന്നതിൽ നിന്ന് രക്ഷ നേടാനും സാധിച്ചു. ആശയവിനിമയത്താൽ കൈവരിച്ച സാമൂഹിക ഐക്യം മാനവരെ മറ്റ് മൃഗങ്ങളെക്കാൾ മുന്നിൽ എത്തിച്ചു. സംഘങ്ങളുടെ ഐക്യവും ആൾബലവും ആയിരുന്നു ഈ വിജയത്തിന് കാരണം. ഓരോ സംഘത്തിലെ ആളുകളെ പരസ്പരം ബന്ധിപ്പിച്ചതാകട്ടെ, ഭാഷയും. നിലനിൽപ്പിനായി അസാമാന്യ സംഘശക്തി ആവശ്യമായിരുന്ന പ്രാചീന മനുഷ്യർക്ക് ഭാഷകൾ ഊന്നുവടികൾ ആയിരുന്നു .ഒരുപക്ഷെ ഭാഷകൾ ഇല്ലായിരുന്നുവെങ്കിൽ, അവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുമായിരുന്നത്? ബൈബിളിൽ ഒരു കഥയുണ്ട് ബാബിലോണിയയിലെ ജനങ്ങൾ സ്വർഗത്തിലേക്ക് പോകുവാനായി ഒരു ഗോപുരം നിർമ്മിച്ച കഥ. തങ്ങളുടെ ജീവിതത്തിലെ സർവ്വ സമ്പാദ്യങ്ങളും ചിലവഴിച്ച് ബാബിലോണിയക്കാർ പണിഞ്ഞുകൊണ്ടിരുന്ന ആ ഗോപുരം പാഴ്‌വേല ആണെന്ന് അറിയാവുന്ന ദൈവം നിർമ്മാണം മുടക്കുവാൻ ആയി ഒരു മാലാഖയെ ഭൂമിയിലേക്ക് അയച്ചു . ആയിരത്തോളം ജനങ്ങൾ കഠിനമായി തുടർന്നുകൊണ്ടിരുന്ന നിർമ്മാണം മുടക്കുവാൻ മറ്റു ഉപായങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ മാലാഖ അവസാനം ആയിരം തൊഴിലാളികളേയും ആയിരം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വരാക്കി മാറ്റി. പരസ്പരം ആശയവിനിമയം നടത്താൻ ആകാത്തതിനാൽ ഗോപുരത്തിന് നിർമ്മാണം അവർക്ക് നിർത്തിവെക്കേണ്ടിവന്നു. പറഞ്ഞുവരുന്നത് ഇത്രമാത്രം, ഒരുപക്ഷെ ഭാഷകൾ ഇല്ലായിരുന്നെങ്കിൽ പകുതിമാത്രം നിർമ്മിച്ച ആ ഗോപുരത്തിനെ പോലെ നമ്മളും ചരിത്രത്തിലെ എടുകൾ ലെവിടെയോ മറയുമായിരുന്നു. ഭാഷയുടെ ഉത്ഭവം മാനവരുടെ ജീവിത സാഹചര്യങ്ങളെ അപ്പാടെ മാറ്റിമറിച്ചു എന്ന് വേണം പറയുവാൻ ഒരു പക്ഷേ ഭാഷ ഇല്ലായിരുന്നു എങ്കിൽ മറ്റു മനുഷ്യ വർഗ്ഗങ്ങളെ പോലെ നാമും എന്നെന്നേക്കുമായി ഭൂമിയിൽനിന്ന് ഇല്ലാതായി പോയേനെ . മനുഷ്യ ഭാഷ പല രൂപങ്ങളിൽ ഇന്നും നില നിൽക്കുന്നു. മനുഷ്യനാകട്ടെ ആ ഭാഷ അവന് നേടികൊടുത്ത സാമൂഹിക ശക്തിയുടെ പിൻബലത്തിൽ മുന്നേറുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |