കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അമ്മുവും അപ്പുവും

അമ്മുവും അപ്പുവും


അമ്മുവും അപ്പുവും കൂട്ടുകാരായിരുന്നു . അവർ രണ്ടുപേരും എന്നും ഒരുമിച്ചാണ് സ്കൂളിലേക്ക് പോകുന്നത് . പഠിത്തമൊക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു വരുകയും ചെയ്യും .അന്ന് ഹോംവർക് ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് അപ്പു കളിക്കുവാനായി അമ്മുവിന്റെ വീട്ടിലേയ്ക്ക് പോയി .അപ്പോൾ അമ്മു പറഞ്ഞു അപ്പു നീ കുളിച്ച് ആഹാരമൊക്കെ കഴിച്ചിട്ട് വരൂ അപ്പോൾ നമുക്ക് കളിക്കാം . പക്ഷേ അപ്പു അത് കേട്ടില്ല .അമ്മുവിന്റെ വീട്ടിൽ അമ്മ ഉണ്ടാക്കിയ പലഹാരം കൈ പോലും കഴുകാതെ അപ്പു എടുത്തു കഴിക്കാൻ തുടങ്ങി .

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അപ്പുവിന് വയറുവേദന വന്നു .വേദന കൂടിയപ്പോൾ അപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോയി .അപ്പോൾ ഡോക്ടർ അപ്പുവിനെ പരിശോധിച്ചു .അപ്പുവിന്റെ കൈയിലെ നഖത്തിലെ അഴുക്കും അവന്റെ രൂപവും കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് കാര്യം മനസിലായി ,അപ്പുവിന് എങ്ങനെയാണ് അസുഖം വന്നതെന്ന് .അപ്പു നീ ആഹാരം കഴിക്കുന്നതിന് മുൻപ് കൈ കഴുകാറുണ്ടോ ? അപ്പോഴാണ് അപ്പു അത് ഓർത്തത് . പലപ്പോഴും താൻ കൈ കഴുകാതെയാണ് ആഹാരം കഴിച്ചിരുന്നത് .ഒടുവിൽ അപ്പു ഡോക്ടറോട് പറഞ്ഞു
ഞാൻ ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും കൈ കഴുകി വൃത്തിയാക്കും .അപ്പോൾ ഡോക്ടർ പറഞ്ഞു ആഹാരം കഴിക്കുമ്പോൾ മാത്രമല്ല എപ്പോഴും നാം വൃത്തിയുള്ളവരായിരിക്കണം .



Vedika P
3 B കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ