കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുവാൻ സയൻസ് ക്ലബ് വിവിധ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര അധ്യാപകരും ശാസ്താഭിരുചിയുള്ള എല്ലാ വിദ്യാർത്ഥികളും ഇതിൽ അംഗങ്ങളാണ്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിനും വൃക്ഷത്തൈകൾ നട്ട് മനോഹരമാക്കുന്നതിനുള്ള പ്രയത്നങ്ങൾ നടന്നുവരുന്നു. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിക്കുകയും അതിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തുകയും ചെയ്യുന്നു. ഇവരെ വിവിധ ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയങ്ങൾ നേടുകയും ചെയ്യുന്നു. വിവിധ ശാസ്ത്ര ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.