കൊറോണ

<
രാവിലത്തെ ചായ കഴി‍‍‍ഞ്ഞ് ടി വി കണ്ടിരിക്കുമ്പോൾ അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും, അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടു ചായ കൊടുക്കുമെന്നും, ഉച്ചയൂണ് കഴി‍‍‍‍‍ഞ്ഞ് രണ്ടു പേരും ഒന്നു മയങ്ങുമെന്നും, പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും, വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റൗട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും, അ‍ഞ്ചുമണിയുടെ വെയിൽ ഊണുമേശപ്പുറത്തു വിരിയിടുമെന്നും, ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്.

ഫർഹ ഫാത്തിമ
2 A കാവുങ്കൽ പ‍‍‍‍‍ഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം