കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാ മാരി കവിത

മഹാമാരി

ഒരു നുള്ളു കണ്ണുനീർ ഭൂമിയിൽ വീഴ്ത്താതെ
വ്യഥയോടു കൂടി നടന്നു മനുജർ
അടിവേരുപിഴി തെറിയുന്ന ഭീതിയാൽ
നിറയെ പടരുന്ന മഹാമാരി ...
സൃഷ്ടിച്ച സൃഷ്ടാവു പോലും ഭയന്നു പോയ്
ഇന്നീ ലോകത്തിൻ കഥയറിഞ്ഞ്
മരുന്നില്ല മനുജർക്കു നൽകും തിരിച്ചടി
അനുഭവിച്ചറിയുക മാത്രമത്രേ ....
എങ്കിലും സോദരേ നേരിടും ഇന്നീ
മഹാമാരി തൻ വിലങ്ങിനെ നാം...
ഓർക്കുക നാമാ പ്രളയക്കെടുതിയിൽ
അതിജീവനത്തിന്റെ നാളു മാത്രം
കൂപ്പുക കൈ നമ്മൾ ആരോഗ്യ സേവകർക്കും
നീതി പാലകർക്കും
ഈ മഹാമാരി തൻ വിധിയോർത്തു
കരയുവാൻ ആയിരിക്കില്ല നിൻ കർമ്മഫലം

മാനസ
9 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത