ഇത് പ്രകൃതിയുടെ ശാപമോ...........
ഇന്ന് മനുഷ്യർ സ്വാർത്ഥരാണ്. അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരങ്ങൾ മുറിച്ചും പുഴകളിലും മറ്റു ജലാശയങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിച്ചും വായുവിനെയും, ജലത്തേ യും എന്തിന് മണ്ണിനെ പോലും മലിനീകരിക്കുകയാണ്. എന്നിട്ട് വെള്ളമില്ല, മാലിന്യ പ്രശ്നം എന്ന് പരാതി പറയുന്നു.
ഫാക്ടറികൾ കാരണം പല പ്രശ്നങ്ങളും ഇന്ന് നേരിടുന്നുണ്ട്. മനുഷ്യർക്ക് മാത്രമല്ല മറ്റു പല ജന്തുക്കൾക്കും മനുഷ്യർ ചെയ്തതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നു. ഫാക്ടറികളിൽ നിന്നു വരുന്ന രാസ വസ്തുക്കളും മറ്റും കൊണ്ട് ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളികളിൽ വരെ വിള്ളലുകൾ വീണു.എന്നിട്ടും നാം പഠിക്കാതെ പിന്നെയും ഈ ദുഷ്പ്രവർത്തികൾ തുടരുന്നു. സഹിക്കാൻ കഴിയാതെ പ്രകൃതി തന്നെ നമ്മെ രണ്ടു വർഷമായി പ്രളയം കൊണ്ടും നിപ്പ വൈറസ് കൊണ്ടും തിരുത്താൻ ശ്രമിച്ചു. എന്നാൽ വിഡ്ഢികളായ നമ്മൾ അതിനെ കാര്യമായി എടുത്തില്ല. ഇപ്പോൾ പ്രകൃതി രൗദ്രഭാവം പൂണ്ടു കൊറോണ എന്ന പേരിൽ നമ്മെ ശിക്ഷിക്കുകയാണ്.
തമാശ രൂപത്തിൽ, ഏതോ ഒരു കലാകാരൻ ഒരു നല്ല കാര്യം അവതരിപ്പിച്ചു. ഈ അടുത്ത് ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല കാര്യമുള്ള തമാശയിൽ ഒന്നാണത്. അത് മറ്റൊന്നുമല്ല ഇതാണ്, മലിനമായ വായു നമ്മൾ ഒരുപാട് ശ്വസിച്ചു. പക്ഷേ ഇപ്പോൾ മലിനീകരണം നിന്നപ്പോൾ നാം നന്നായി ശ്വസിക്കാൻ കഴിയാതെ മുഖം മറച്ചു നടക്കുകയാണ്. ഇത് നമ്മൾ പലരും വായിച്ചിട്ടുമുണ്ട്. പക്ഷേ ഒന്നു ചിരിച്ചു എന്നല്ലാതെ അതിനെ പറ്റി ആലോചിച്ചിട്ടുണ്ടോ. പല പ്പോഴും നല്ല വായു ശ്വസിക്കാനുള്ള മാർഗങ്ങൾ നടപ്പാക്കുകയോ ചെയ്തില്ല. എല്ലാവരും ഓർക്കേണ്ട കാര്യമാണിത്. ഇന്ന് പ്രകൃതി മുന്നറിയിപ്പ് നല്കുകയാണ്. ഇനിയും നാമിത് തുടർന്നാൽ ഇതിലും വലുത് തീർച്ചയായും സംഭവിക്കും. ഒന്നാലോചിച്ചു നോക്കിയാൽ നമുക്ക് എല്ലം മനസിലാവും, ഇത്രയും നാം പ്രകൃതിയോട് ചെയ്തതിന് ഇന്ന് നമ്മളെ ശപിക്കുകയായിരിക്കും ഈ പ്രകൃതി എന്ന മാതാവ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|