കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അടുക്കാനായി അകലാം

അടുക്കാനായി അകലാം


      കൊറോണ......ലോകരാഷ്ട്രങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മഹാവ്യാധിയാണിത്. ആധുനിക ലോകം കണ്ട രണ്ട് ലോകമഹായുദ്ധങ്ങളെക്കാളും ലോകജനതയെ വിറയ്പ്പിക്കുന്ന മഹാരോഗം.ചൈനയിലെ വൂഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗത്തിന് WHO. നൽകിയ പേര് കോവിഡ് 19 എന്നാണ്.അമേരിക്ക,ബ്രിട്ടൺ,ഇറ്റലി തുടങ്ങിയ വൻശക്തികൾ ഈ മഹാരോഗത്തെ എങ്ങനെ കീഴടക്കണം എന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ്. മനുഷ്യരുടെ സ്രവങ്ങളിലൂടെയും സമ്പർക്കത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്.അപൂർവ്വമായി ചില മൃഗങ്ങളിൽ ഈ രോഗം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.കേന്ദ്ര കേരള സർക്കാരുകൾ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ Lock down തുടങ്ങിയ ശക്തമായ നടപടികളിലൂടെ ഇന്ത്യയിൽ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാൻ ആയിട്ടുണ്ട്. രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് പോംവഴി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ ഉള്ള ശ്രമം ഊർജിതമായി നടക്കുന്നുണ്ട്.സർക്കാരിന്റെ Break The Chain പരിപാടിയുടെ ഭാഗമായി നമ്മളും സാമൂഹിക അകലം പാലിക്കുകയും സർക്കാർ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുക.അതുവഴി ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമ്മളും അണിചേരുക.

ശാമിക.എസ്.ബി
8 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം