മഴ രാത്രി മഴയ്ക്കായി ഞാൻ കാതോർത്തു നിൽക്കെ, ആരവം മുഴക്കി നീ വന്നെത്തിടുമ്പോൾ തുറന്നിട്ട ജാലകത്തിലൂടെ ഞാൻ നോക്കി നിൽക്കെ നീ ഇരുളിൽ തിമിർത്തു പെയ്തിടുന്നു. മണ്ണ് നനഞ്ഞ ആ കുളിർമ തൻ മണം കേട്ട്, എന്നുള്ളം തണുത്തിടുന്നു. കൂടെ നിദ്രയും വന്നെത്തീടുന്നു.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത