പ്രകൃതി


 അമ്മയാകുന്ന പ്രകൃതി മാതാവേ,
 നിന്നെ കൈകൂപ്പി വണങ്ങുന്നു ഞാൻ.
 ഇത്രയേറെ വേദനകൾ സഹിച്ച്
 അമ്മേ നീ എങ്ങനെ ഞങ്ങളെ സന്തോഷിപ്പിക്കുന്നു.

 മയിൽപീലി തുമ്പുകൾ പോലെ മനോഹരം നിൻ മായകൾ.
 വർണ്ണ വില്ല് പോലെ നിന്മെയ്യിൽ,
 വർണങ്ങൾ വിതറിയ കൊച്ചുപൂവ് ഞാൻ.
 നിന്റെ കാലാനുസൃതമായ

മാറ്റങ്ങളിൽ
 പ്രകൃതി തൻ ചുംബനം അതീവ സുന്ദരം.
 വർണ്ണങ്ങളിൽ പൂത്തുലഞ്ഞ നിൻ
 പുഷ്പങ്ങൾ തൻ പുഞ്ചിരി എന്തുരസം.
 മനസ്സിൽ വിരിയുന്ന പുഞ്ചിരി
 അതു നിൻ കാഴ്ചകൾ തൻ മായകൾ.

 ഓർമ്മതൻ പുസ്തക താളുകളിൽ
 പ്രകൃതിതൻ മായകൾ ഒന്നുമാത്രം.
 കാലത്തിനനുസരിച്ചുള്ള നിന്റെ മാറ്റങ്ങൾ പ്രശംസനീയമാണ്.

 ശിരസ്സു കുനിക്കുന്നു ഞാൻ നിന്റെ
 വൈവിധ്യത്തിനു മുന്നിൽ.
                                    അനുസ്‌മേയ. കെ. പി
                              7 എ
കാഞ്ഞിരോട് എ യു പി സ്കൂൾ

 

അനുസ്‌മയ
5 കാഞ്ഞിരോട് എ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത