സ്കൂളിൽ അടിസ്ഥാനശാസ്ത്ര വിഷയവുമായി ബന്ധപെട്ട എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നത് സയൻസ് ക്ലബ്ബാണ്. സുബിൻ മാസ്റ്ററാണ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്. ഓരോ വർഷവും 5,6,7 ക്ലാസുകളിൽ നിന്നായി അടിസ്ഥാനശാസ്ത്രത്തോട് കൂടുതൽ താൽപര്യമുള്ള 50 കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരണം നടത്താറുള്ളത്. 2021-22 അധ്യയന വർഷം June-2 ബുധനാഴ്ച ഓൺലൈനായി ക്ലബ്ബ് രൂപീകരണം നടന്നു. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തിയെടുക്കുന്നതിനോടൊപ്പം ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പ് നേടിയെടുക്കുക എന്ന ലക്ഷ്യവും സ്കൂളിലെ ശാസ്ത്രക്ലബ്ബിന്റെ പ്രത്യേകതയാണ്, അത് കൊണ്ട്തന്നെ മേളകളിൽ ഒന്നാം സ്ഥാനത്താണ് മിക്കപ്പോഴും സ്കൂളിന്റെ സ്ഥാനം