പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളുടെ പ്രാധാന്യം അനുസരിച്ച് കുട്ടികൾക്ക് പോസ്റ്റർ രചന ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുന്നു.സ്കൂൾ തലത്തിലും SSK നടത്തുന്ന വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. വിവിധ രീതികളിൽ തനത് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് വിവിധ രൂപങ്ങളുടെ ത്രിമാനരൂപങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു.ക്ലാസ് മുറിക്ക് പുറത്ത് പ്രകൃതി നിരീക്ഷണം നടത്തി കുട്ടികളുടെ കഴിവിന് അനുസരിച്ച് ചിത്രീകരണം നടത്തുന്നു. കലയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. കായിക പരിശീലനത്തിന്റെ ഭാഗമായി വിവിധ കളികൾ, യോഗ തുടങ്ങിയവയിൽ പരിശീലനം നടക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=കലാ-കായിക_പരിശീലനം&oldid=1648594" എന്ന താളിൽനിന്ന് ശേഖരിച്ചത്