കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. Jump to navigation Jump to search

വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.

ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.

ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം​
  • IATA: CCJ
  • ICAO: VOCL
Summary
എയർപോർട്ട് തരം Public
ഉടമ എ.എ.ഐ
പ്രവർത്തിപ്പിക്കുന്നവർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Serves കോഴിക്കോട്

മലപ്പുറം വയനാട്

സ്ഥലം കരിപ്പൂർ, മലപ്പുറം, കേരളം, ഇന്ത്യ
Hub for എയർ ഇന്ത്യ എക്സ്പ്രസ്സ്‌
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 104 m / 342 ft
നിർദ്ദേശാങ്കം 11.14°N 75.95°ECoordinates: 11.14°N 75.95°E
വെബ്സൈറ്റ് aai.aero/allAirports/calicut_general.jsp
Runways
Direction Length Surface
m ft
10/28 2,860 9,383 Asphalt
Statistics (April 2018 - March 2019)
Passenger movements 33,60,847(7.1%)
Aircraft movements 26,738(7.3%)
Cargo tonnage 17,283( −8.4%)
Source: AAI

കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഗേറ്റ്​വേ ഓഫ്​ മലബാർ എന്ന പേരിലും അറിയപ്പെടുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള 12-മത്തെ വിമാനത്താവളവുമാണ് കരിപ്പൂർ. കേരളത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം.

ഉള്ളടക്കം

  • 1 ചരിത്രം
  • 2 വൈഡ് ബോഡി വിമാന നിയന്ത്രണങ്ങൾ
  • 3 വിമാന സേവനങ്ങൾ
  • 4 ഗതാഗത സംവിധാനം
  • 5 അപകടങ്ങളും സംഭവങ്ങളും
  • 6 ഇതുകൂടി കാണുക
  • 7 അവലംബം
  • 8 പുറത്തേക്കുള്ള കണ്ണികൾ

ചരിത്രം

1988 ഏപ്രിൽ 13-നാണ്​ പ്രവർത്തനം ആരംഭിച്ചത്​. തുടക്കത്തിൽ ബോം​ബെയിലേക്ക്​ മാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23-നാണ്​ ആദ്യ അന്താരാഷ്​​ട്ര സർവീസ് തുടങ്ങിയത്​. ഷാർജയിലേക്ക്​ എയർ ഇന്ത്യയാണ്​ ആദ്യഅന്താരാഷ്​ട്ര സർവീസ്​ നടത്തിയത്. 2006 ഫെബ്രുവരി 2-ന്​ കരിപ്പൂർ വിമാനത്താവളത്തിന്​ യു.പി.എ സർക്കാർ അന്താരാഷ്​ട്ര പദവി നൽകിയത്​. തുടർന്ന്​ കൂടുതൽ അന്താരാഷ്​ട്ര കമ്പനികൾ കരിപ്പൂരിലേക്ക്​ സർവീസ്​ ആരംഭിച്ചു. ലോകത്തെ മികച്ച വിമാനകമ്പനികളായ എമിറേറ്റ്​സ്​, ഖത്തർ എയർവേസ്​, ഇത്തിഹാദ്​ എയർ, സൗദി എയർലൈൻസ്​, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം കരിപ്പൂരിൽ നിന്ന്​ സർവീസ്​ ആരംഭിച്ചു. 2002 മുതൽ ബി 747 ഉപയോഗിച്ച്​ കരിപ്പൂരിൽ നിന്ന്​ ഹജ്ജ്​ സർവീസ്​ നടന്നുവരുന്നു. 2015ൽ റൺവേ റീകാർപ്പറ്റിങ്​ ആൻറ്​ സ്​ട്രങ്​ത്തനിങിനായി വിമാനത്താവള റൺ​വേ അടക്കാൻ തീരുമാനിച്ചത്​ വിമാനത്താവളത്തിന്​ തിരിച്ചടിയായി. തുടർന്ന്​ എയർ ഇന്ത്യ, എമിറേറ്റ്​സ്​, സൗദി എയർ​ൈ​ലൻസ്​ വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തി. 2017-18 ലെ കണക്ക്​ അനുസരിച്ച്​ രാജ്യ​ത്ത്​ അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന്​ ഏഴാം സ്ഥാനമാണ്​. 92 കോടിയാണ്​ 2017-18 സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭം. 2860 മീറ്റർ റൺവേ നീളമുളള കോഴിക്കോട്​ വിമാനത്താവളത്തിന്​ നിലവിൽ കോഡ്​ ഡി ലൈസൻസാണ്​ വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്നത്​. നിലവിൽ (2018 ആഗസ്​റ്റ്​) ബി 737-800 ആണ്​ കരിപ്പൂരിൽ നിന്നും സർവീസ്​ നടത്തുന്ന ഏറ്റവും വലിയ വിമാനം. എയർഇന്ത്യ എക്​സ്​പ്രസാണ്​ കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തുന്ന വിമാനകമ്പനി.

Aircraft Parking Ground

Parking Bay

വൈഡ് ബോഡി വിമാന നിയന്ത്രണങ്ങൾ

2015 മെയ്​ ഒന്നിന്​ റൺവേ നവീകരണത്തി​ന്റെ പേരിൽ കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്നും നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസുകൾ മൂന്നര വർഷത്തിന് ശേഷം പുനരാരംഭിച്ചു. 2018 ഡിസംബർ അഞ്ച്​ മുതലാണ്​ വലിയ വിമാനങ്ങൾ തിരിച്ചെത്തിയത്​. സൗദി എയർലൈൻസിന്റെ കോഡ്​ ഇയിലെ എ 330-300 എന്ന വിമാനമാണ്​ കരിപ്പൂരിൽ വീണ്ടും സർവീസ്​ ആരംഭിക്കുന്നത്​. 2019 മാർച്ച്​ മുതൽ സൗദി എയർലൈൻസ്​ 341 പേർക്ക്​ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ എന്നീ വിമാനങ്ങളും ഈ സെക്​ടറിൽ ഉപയോഗിക്കുന്നുണ്ട്​. ഇന്ത്യയിലെ ഏറ്റവും വലിയ യാത്ര വിമാനമായ ബി 747-400 ഉപയോഗിച്ച്​ സർവീസ്​ ആരംഭിക്കുന്നതിനുളള നടപടികൾ എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്​. ഫ്ലൈ ദുബൈ 2019 ഫെബ്രുവരി ഒന്ന്​ മുതൽ ദുബൈയിലേക്കുളള സർവീസുകൾ ആരംഭിച്ചു. എയർഇന്ത്യ 2020 ഫെബ്രുവരി മുതൽ വലിയ വിമാനസർവീസുകൾ ആരംഭിച്ചു. ഇതിന്​ പിറകെ എമിറേറ്റ്​സിനും ഖത്തർ എയർവേസിനും വലിയ വിമാനങ്ങൾക്ക്​ അനുമതി ലഭിച്ചിട്ടുണ്ട്​.

Air India Express Landing at Calicut

"https://schoolwiki.in/index.php?title=കരിപ്പൂർ_വിമാനത്താവള&oldid=1772850" എന്ന താളിൽനിന്ന് ശേഖരിച്ചത്