ചരിത്രമുറങ്ങുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം കൊവ്വപ്പാടിയിൽ ഇന്നത്തെ രയരുനമ്പ്യാർ സ്മാരക കലാകേന്ദ്രത്തിന്റെ കിഴക്കു ഭാഗത്തായാണ് കയരളം നോർത്ത് എ എൽ.പി സ്കൂളിന്റെ പ്രാകൃതമായ ഓലമേന്ന കെട്ടിടമുണ്ടായത് .1931l സ്ഥാപിതമായ ഈ വിദ്യാലയം നാടിനെ അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ട് നയിക്കാനായി നാട്ടെഴുത്തച്ഛന്മാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമായിരുന്നു .ഈ വിദ്യാലയത്തിന്റെ മാനേജർ ആയ എം.ചാത്തുക്കുട്ടി നമ്പ്യാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ അധ്യായം എഴുതിചേർക്കാനും സാധിച്ചു .

കയരളം നോർത്ത് എൽ.പി. സ്ക്കൂൾ
വിലാസം
കയരളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017MT 1144




ഭൗതികസൗകര്യങ്ങള്‍

വിശാലമായ ക്ലസ്സ്മുറി ,ചുറ്റുമതിൽ ,മനോഹരമായ കുട്ടികളുടെ പാർക്ക് ,കുടിവെള്ള സൗകര്യം , പൂന്തോട്ടം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ,ടോയ്‍ലെറ്റുകൾ ,ഇംഗ്ലീഷ് തീയേറ്റർ,കളിസ്ഥലം ,പച്ചക്കറിതോട്ടം

== പാഠ്യേതര പ്രവര്‍ത്തനങ്ങള് == , വിഷയാദിഷ്ടമായ ക്ലബ്ബുകൾ ,സൈക്കിൾ പരിശീലനം, സോപ്പ് നിർമ്മാണം ,നീന്തല് പരിശീലനം, ഫീൽഡ്ട്രിപ്പുകൾ ,പഠനയാത്ര,

മാനേജ്‌മെന്റ്

 ശ്രീ  എം .ചാത്തുക്കുട്ടി നമ്പ്യാർ ആയിരുന്നു സ്ഥാപക മാനേജർ.അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ പി .കെ.ദേവകി അമ്മ ആയിരുന്നു മാനേജ്മെൻ്റ് കൈകാര്യം ചെയ്തിരുന്നത്.

മരണശേഷം അദ്ദേഹത്തിൻ്റെ മക്കളായ മീനാക്ഷി 'അമ്മ,പി.കെ ഭാസ്കരൻ നമ്പ്യാർ എന്നിവർ അയ്യഞ്ചുകൊല്ലം മാറി മാറി മാനേജ്മെൻ്റ് കൈകാര്യം ചെയ്യുന്നു

മുന്‍സാരഥികള്‍

ഹെഡ് മാസ്റ്റർമാർ :എം.കൂന്നപ്പ മാസ്റ്റർ ,കെ.വി. കുന്നിക്കണ്ണൻ മാസ്റ്റർ ,പി.കെ. വേലായുധൻ മാസ്റ്റർ, പി.കെ. ഗൗരി ടീച്ചർ ,കെ.ഒ. സരോജിനി ടീച്ചർ ,പി.വി. ചന്ദ്രിക ടീച്ചർ ,പി. വി. രാഘവൻ മാസ്റ്റർ .

അധ്യാപകർ : പി.കെ. ജാനകി   ടീച്ചർ ,മാധവി   ടീച്ചർ ,ഇ.എ.കുബേരൻ നമ്പൂതിരി മാസ്റ്റർ,പി.പി.കകുന്നിക്കണ്ണൻ മാസ്റ്റർ,പി.മുഹമ്മദ് മാസ്റ്റർ ,പി.എം. മാത്യു  മാസ്റ്റർ ,എം.വി. കമലാക്ഷി  ടീച്ചർ ,കെ.സി. ചന്ദ്രശേഖരൻ മാസ്റ്റർ,എം .രാധാകൃഷ്ണൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ.ഒ . ദാമോദരൻ നമ്പ്യാർ(retd എഞ്ചിനീയർ ISRO Tumba തിരുവനന്തപുരം,) DR. കെ.ഒ.Ratnakaran (പ്രിൻസിപ്പൽ നവോദയ വിദ്യാലയ ,മാഹി ദേശീയ അവാർഡ് ജേതാവ്

കെ.സി .രാജൻ മാസ്റ്റർ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )

DR. പി.പി . രാഘവൻ (ആയൂർവേദ ഡോക്ടർ ) സ്വാതി .ടി .ഓ .(നാഷണൽ അവാർഡ് വിന്നർ -BEST സൈക്കോളജിസ്റ്)

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   മയ്യിൽ നിന്നും2 .5കിലോ മീറ്റർ അകലെ മുല്ലക്കൊടി റോഡിൽ ഉറപ്പൊടിയിൽ  സ്ഥിതി ചെയ്യുന്നു
==വഴികാട്ടി==