പരിസ്ഥിതി

നമ്മൾ മനുഷ്യർക്ക് ചുറ്റും കാണുന്ന പ്രകൃതിദത്തമായ ഒരവസ്ഥയാണ് പരിസ്ഥിതി. ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് ഈ ചുറ്റുപാട് .നാം കേവലം ഒരു ജന്തു തന്നെ. മനുഷ്യൻ പരിസ്ഥിതിയെ ആശ്രയിച്ചാണ് കഴിയുന്നത്.ചുരുക്കി പറഞ്ഞാൽ ഈ ചുറ്റുപാടില്ലെങ്കിൽ നാമില്ല എന്നർത്ഥം. നമ്മൾ ചെയ്യുന്ന ചില കർമ്മങ്ങൾ പ്രകൃതിക്കു ഹാനികരമാവുന്നു. നാം അന്തരീക്ഷ മലിനീകരണ മുണ്ടാക്കുന്നു, ജലമലിനീകരണമുണ്ടാക്കുന്നു, പ്രകൃതി മലിനീകരണവും. "നമ്മുടെ ജീവിതത്തിലെ കാലൻ " ഈ വിശേഷണം അനുയോജ്യമായത് പ്ലാസ്റ്റിക്കിനാണെന്ന് ഏറെ പ്രയാസമില്ലാതെ മനസിലാക്കാം.

പ്ലാസ്റ്റിക്ക് മാലിന്യമായി തീരുന്നത് അവ പുനരുപയോഗിപ്പിക്കാൻ കഴിയാത്തപ്പോഴാണ്. നാം വസിക്കുന്ന ഭൂമി വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ഈ ബോധമുണ്ടായാൽ പരമാവധി പരിസ്ഥിതി മലിനീകരണം കുറക്കാം.പരിസ്ഥിതിക്കു ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക. പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ വലിച്ചെറിയാതിരിക്കുക. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുക.പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെ നമുക്ക് ഭൂമിയെ സംരക്ഷിക്കാം

അനഘ കെ.
7A കണ്ണവം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം