ജീവനെന്നോരു മഴ


ഉച്ച നേരത്തൊരു കൊച്ചു മയക്കത്തിൽ
പിച്ച വച്ചെത്തിയ കാർമുകിലേ..
തല്ലിച്ചിതറുമാ ചില്ലുകണക്കെയെൻ
മുന്നിലുൻമാദിനിയായ്പൊഴിഞ്ഞു.
പൂക്കുന്ന തൈമാവിൻ ച്ല്ലകളും
നിരയായാടുന്ന കൈതോല കൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടിയാടും വയൽപൂക്കളും.
മഴപ്പെണ്ണിന്റെ കുളിരേറ്റു വാങ്ങുന്നുവോ
പുഴ മേലേ ഓളങ്ങൾ അണയുന്നുവോ..
നിന്റെ ശ്രുതിഗീതം അലകളായ്
തഴുകിടുമ്പോളെന്റെ ഗതകാല
സ്മരണകൾ ഉണരുന്നിതാ..
മഴയൊരു ഗീതമാകുന്നുവോ
എൻമനമൊരു മയിലായാടുന്നുവോ
നീളുന്ന ചെമ്മണ്ണു പാതകളിൽ
മഴനീരു നുഴയുന്നു നാഗത്തെപ്പോൽ..

 

മുഹമദ് അൻസാസ്
7B കണ്ണവം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത