പരിസ്ഥിതി

മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിക്ക്
തണലേകി താങ്ങിയ മരച്ചില്ലകൾ
ഒരു മരത്തൈ നൽകും ഒരായിരം ജീവൻ
അറിവായ് നിറവായ് നീർക്കങ്ങൾ
പുഴയ്ക്ക് കുളിരേകി മഴയെന്ന മരമേകി
തുടരുന്നു നന്മതൻ നൽചെയ്തികൾ
അറിയേണമോരോ മഴ ഉയർത്തുമ്പോഴും
തീരുന്ന ജീവിത സാഗരങ്ങൾ
അടരും ഇലത്തുമ്പു ചൊല്ലുന്നു പ്രകൃതിയിൽ
ഇനിയും തളിരായ് ഞാൻ പുനർജനിക്കാം
മനസ്സിൽ മഴയായി വറ്റാത്ത ഹൃദയമീ
തലമുറക്കെകുനീ ഒരു തൈമരം

മിത്ര എസ് എ
മൂന്നാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത