സോപ്പ്

ലോകമേ തറവാട് എന്നത് പഴമൊഴി
പാർപ്പിടം മാത്രമായിന്നെന്റെ സാന്ത്വനം
പുറകോട്ട് പോകുവാനല്ല നാം പോകുന്നത്
ഇന്നിന്റെ വ്യാധിയെ തകർത്തെറിഞ്ഞീടുവാൻ
വീട്ടിലൊതുങ്ങി കഴിയുന്നതു പോര
വജ്രാസ്ത്രം വ്യക്തി ശുചിത്വമെന്നോർക്കണം
വ്യക്തി ശുചിത്വവും സമ്പർക്ക ദൂരവും
വ്യക്തമായി പാലിച്ചു നേരിടാം മാരിയെ
സോപ്പെന്നതാരം ഇതിനൊറ്റമൂലി
കൈകാൽ കഴുകണം ,ദേഹം കഴുകണം
ഇടവിട്ടിടവിട്ട് അനുദിനം കഴുകണം
അറിയില്ല ആർക്കൊക്കെ എപ്പോൾ വരാമെന്ന്
അതുകൊണ്ട് നാം കരുതിയിരിക്കണം
ഒത്തൊരുമിച്ച് പൊരുതീടാം, നേരിടാം
വിശ്വ ലോകത്തിൻ നാശം വിതയ്ക്കുവാൻ
പൊട്ടി പുറപ്പെട്ട കൊറോണയെ
പൊരുതിച്ചെറുത്തീടാം ഉന്മൂലനം ചെയ്യാൻ 
ഭയമല്ല വേണ്ടത് നല്ല പോൽ ജാഗ്രത 
 വ്യക്തി ശുചിത്വത്തിൽ ഊന്നിയ ജാഗ്രത
സമൂഹം ഒന്നാകെ കാക്കണം ജാഗ്രത
എങ്കിൽ തളച്ചിടാം കോവിഡ് 19 തിനെ

അലിഷ.കെ
5 A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത