കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ആരോഗ്യ പ്രതിരോധനം.

ആരോഗ്യ പ്രതിരോധനം.


നാമെല്ലാം ഇന്ന് ലോകത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ നേരിടുകയാണ്. വികസ്വര രാഷ്ട്രങ്ങൾ പോലും ആരോഗ്യരംഗത്ത് പകച്ചു നിൽക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. കോവിഡ്- 19 ന് ഇതുവരെയും വ്യക്തമായ മരുന്ന് കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തിലും ആരോഗ്യ പ്രതിരോധത്തിലും ഊന്നിയുള്ള ചികിത്സാ മാർഗ്ഗമാണ് ഒരു പരിധി വരെ വിജയകരമായി മുന്നോട്ട് നീങ്ങുന്നത് .ഇവിടെയാണ് നാം ആരോഗ്യ പ്രതിരോധശേഷി കാത്തു സൂക്ഷിക്കേണ്ട ആവശ്യകതയുടെ പ്രാധാന്യം വർദ്ധിക്കുന്നത്. വ്യക്തി ശുചിത്വം വളരെ പെട്ടെന്ന് നേടിയെടുക്കാൻ പറ്റുന്നതാണെങ്കിലും ആരോഗ്യത്തിൻ്റെ പ്രതിരോധശേഷി നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ചിട്ടയായതും പാകപ്പെടുത്തിയതുമായ ഭക്ഷണം ശീലിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യ പ്രതിരോധത്തെ സ്ഥായിയായി നമുക്ക് നിലനിർത്താൻ സാധിക്കും.കോവിഡ്- 19 നെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വവും സാമൂഹിക അകലവും സൂക്ഷിക്കുന്നതു പോലെ തന്നെ പ്രധാനമാണ് നമ്മുടെ രോഗപ്രതിരോധശേഷിയെ നിലനിർത്തുന്നതും. നമ്മുടെ പരമ്പരാഗതമായ ഭക്ഷ്യവസ്തുക്കളും പഴം,പച്ചക്കറികളും ഉപയോഗിച്ചു തുടങ്ങിയാൽ നമുക്ക് പ്രതിരോധശേഷി കൂടുതൽ ആർജിക്കാൻ പറ്റും. മോഡേൺ ഭക്ഷണങ്ങളും ഭക്ഷണ രീതിയും നമ്മുടെ രോഗ പ്രതിരോധ ശക്തിയെ കുറക്കും എന്ന് നാം പ്രത്യേകം ശ്രദ്ധിക്കേദ്ദതാണ്.

ആരുഷി.കെ
3.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം