സ്പോർട്സ്

2017 -18 അധ്യയന വർഷത്തെ സ്പോർട്സിലും ഗെയിംസിലും കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂളിന്റെ നേട്ടങ്ങൾ

2017 -18 വർഷം സബ്ജില്ല ജില്ലാ സംസ്ഥാന തല കായിക മത്സരങ്ങളിൽ കടമ്പൂർ സ്‌കൂളിന് മികച്ച നേട്ടം കൈ വരിക്കാൻ സാധിച്ചിട്ടുണ്ട്. ഗെയിംസ് ഇനങ്ങളിൽ ചെസ്സ് ഫുട്ബോൾ ബാഡ്മിന്റൺ ക്രിക്കറ്റ് ജൂഡോ റെസ്ലിങ് തയ്‌ക്കൊണ്ടോ സ്വിമ്മിങ് ഇവയിൽ സബ്ജില്ലാ ജില്ലാ തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന തല മത്സരങ്ങളിൽ മികച്ച വിജയം നേടിയവർ

ജൂഡോ

അനന്തു സുരേഷ് എം

  • സബ് ഡിസ്ട്രിക്ട് : ഒന്നാം സ്ഥാനം
  • ഡിസ്ട്രിക്ട്: ഒന്നാം സ്ഥാനം
  • സ്റ്റേറ്റ് ലെവൽ : മൂന്നാം സ്ഥാനം

സ്വിമ്മിങ്

ഗോകുൽ പ്രകാശ്

  • സബ് ഡിസ്ട്രിക്ട് : ഒന്നാം സ്ഥാനം
  • ഡിസ്ട്രിക്ട്: ഒന്നാം സ്ഥാനം
  • സ്റ്റേറ്റ് ലെവൽ : എട്ടാം സ്ഥാനം.... ത്രോ ബോൾ ദേശീയ ടീമംഗം

ഷോട്ട് പുട്ട്

മേഘ രഞ്ജിത്ത്

  • സബ് ഡിസ്ട്രിക്ട് : ഒന്നാം സ്ഥാനം
  • ഡിസ്ട്രിക്ട്: രണ്ടാം സ്ഥാനം
  • സ്റ്റേറ്റ് ലെവൽ മത്സരാർത്ഥി


ബ് ജില്ലാ അത്‌ലറ്റിക് മത്സരങ്ങളിൽ L P വിഭാഗത്തിലും സബ് ജൂനിയർ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻസ് ആയതു കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ആണ്.സബ് ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻമാർ ആയതു കടമ്പൂർ സ്കൂളിലെ പ്രണവ് ടി പി ഉം മേഘ രഞ്ജിത്തുമാണ്. സബ്ജില്ലാ തല കായിക മത്സരങ്ങളിൽ ജൂനിയർ സീനിയർ വിഭാഗത്തിലും മികച്ച പ്രകടനമാണ് കടമ്പൂർ ഹായ് സെക്കണ്ടറി സ്കൂൾ കാഴ്ച വെച്ചത്


ഫുട്ബോൾ അക്കാദമി

ഫുട്ബോൾ അക്കാദമി 2017 -18 അധ്യയന വർഷത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ അക്കാദമി കേരള ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കണ്ണൂർ ജില്ലയിലെ ഏക ഫുട്ബോൾ അക്കാദമി വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ. അണ്ടർ10 , 12 ,14 എന്നീ വിഭാഗങ്ങളിലായി 150 വിദ്യാർത്ഥികൾ ഈ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്. കുട്ടികൾക്ക് സൗജന്യമായി ഫൂട്ടബിള് പരിശീലനം നൽകി കൊണ്ട് ഒരു മികച്ച ഫുട്ബോൾ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഫുട്ബോൾ അക്കാദമി കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. 2017 -18 വർഷത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ജില്ലാ അമേച്വർ അത്ലറ്റിക്സ് മത്സരത്തിലും പങ്കെടുക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ കായിക മത്സരങ്ങളിലെ അനുഭവങ്ങൾ വര്ധിക്കുവാൻ ഈ മത്സരങ്ങൾ സഹായിച്ചു.

ളർന്നു വരുന്ന പുതു തലമുറയ്ക്ക് സൗജന്യമായി കടമ്പൂർ സ്കൂൾ ഫുട്ബോൾ അക്കാദമി ഫുട്ബോൾ പരിശീലനം ആരംഭിച്ചു.. സന്തോഷ് ട്രോഫി 2018 വിജയ ശിൽപി ഗോൾകീപ്പർ മിഥുൻ കളി ആരംഭിച്ച മൈതാനത്തിൽ നിന്ന് തന്നെ പരിശീലനവും എന്നത് ഏറെ സന്തോഷകരം... ഇളം തലമുറയിൽ നിന്നും ഇനിയും ഒരുപാട് പ്രതിഭകൾ ഉണരട്ടെ,...

       

കരാട്ടെ പരിശീലനം

യോധന തന്ത്രത്തിൽ നിപുണനും മാതൃകയാക്കാവുന്നതുമായ ഒരു ആചാര്യന്റെ കരാട്ടെ പാoങ്ങൾ അദ്ദേഹം ആർജ്ജിച്ചിരിക്കുന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന രീതിയെ ആണ് കരാട്ടെയിൽ സ്റ്റൈൽ എന്നത് കൊണ്ട് അർത്ഥമാക്കി വരുന്നത്. ഷിറ്റോറിയൂ, ഷോട്ടോക്കാൻ, ഗോജൂറിയൂ, വഡോറിയൂ, ഷോറിൻറിയൂ, ഉച്ചിറിയൂ, ക്യോകുഷിൻ തുടങ്ങി ഒട്ടേറെ സ്റ്റൈലുകൾ ഇന്ന് നിലവിലുണ്ട്. ഓരോ സ്റ്റൈലുകളിൽ അവർ പിൻതുടരുന്ന തത്വങ്ങൾക്കും ആ സ്റ്റൈലിന്റെ ഉപജ്ഞാതാവിന്റെ ശാരീരിക ഭാഷയ്ക്കും അനുസരിച്ചുള്ള വിവധ കത്തകൾ ഉണ്ട്. കരാട്ടെ ചെയ്യുന്നതിനാവശ്യമായ ശാരീരിക രൂപവും ആയോധന ബുദ്ധിയും അടി തടയുടെ വ്യാകരണവും ആർജ്ജിക്കുന്നതിന് കരാട്ടെയിൽ ഉപയോഗിക്കുന്ന ഒരു കൂട്ടം അടി തട ചുവടുകളെയാണ് കത്ത എന്ന് പറയുന്നത്. കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കരാട്ടെ പരിശീലനം നടത്തി വരുന്നു. രണ്ടു ബാച്ചുകളിലായാണ് പരിശീലനം. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ക്‌ളാസ്സുകൾ നടക്കുന്നത്. സെൻസായി മുരളി ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുന്നു.

         

ലശ്ശേരിയിൽ വെച്ച് നടന്ന നാഷണൽ നിഹോൺ ഷോട്ടോകാൻ കരാട്ടെ ചാൻമ്പ്യൻഷിപ്പിൽ വിന്നേഴ്സ് ആയ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ

 

സ്പോർട്സ് ദിനം

ടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ എല്ലാ വർഷവും സ്പോർട്സ് ഡേ സമുചിതമായി ആഘോഷിച്ചു വരുന്നു.കുട്ടികളുടെ മനസിനും ശരീരത്തിനും ഉണർവ് പകരുന്നതിനാവശ്യമായ രീതിയിലുള്ള എല്ലാ കായിക പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു

         


റൺ കേരളം റൺ

കേരളം ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ലക്ഷങ്ങൾ പങ്കെടുത്ത കൂട്ടയോട്ടമാണ് നാഷണൽ ഗെയിംസിന്റെ വിജയത്തിനുവേണ്ടി നടത്തിയിരിക്കുന്നത്. ഇതിന്റെ വിജയം നമ്മളെ ഒരു പാഠം പഠിപ്പിക്കുന്നു. കേരളം മനസ്സുവച്ചാൽ നമുക്ക് എന്തുമാവാം; എവിടെയും എത്താം. ഈ വിജയം കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിന്റെ വിജയമാണ്. കായികരംഗത്തും എല്ലാ രംഗങ്ങളിലും നമുക്കീ വിജയം ആവർത്തിക്കണം. അതിനായി ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങാം. കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തിൽ റൺ കേരളം റൺ എന്ന പരിപാടിയിൽ പങ്കെടുത്തു. എടക്കാട് നിന്നുംആരംഭിച്ച പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമം നടത്തിയത് എൻ കെ ശശീന്ദ്രൻ ആയിരുന്നു. കടമ്പൂർ സ്‌കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും റൺ കേരളം റൺ പരിപാടിയുടെ ഭഗവാക്കായി. എടക്കാട് മുതൽ മുഴപ്പിലങ്ങാട് വരെ 3 കിലോമീറ്റർ എല്ലാവരും കേരളത്തിനായി ഓടി.

         

ടോം ജോസഫിനു കടമ്പൂർ സ്‌കൂളിന്റെ ആദരം

ന്ത്യൻ വോളീബോൾ ടീം മുൻ ക്യാപ്റ്റനാണ് ടോം ജോസഫ് . ഇന്ത്യൻ വോളീബോളിലെ ശ്രദ്ധേയനായ താരമാണ്. ജിമ്മി ജോർജിനു ശേഷം ഇന്ത്യ കണ്ട മികച്ച വോളി താരങ്ങളിലൊരാളായി അറിയപ്പെടുന്നു. അർജുന പുരസ്‌കാര ജേതാവാണ്. രാജ്യാന്തര വോളിബോൾ രംഗത്ത് 20 വർഷം പൂർത്തിയാക്കി.ഇന്ത്യൻ വോളീബോളിൽ കേരളത്തിൻറെ മുഖമായിട്ടാണ് അറിയപ്പെടുന്നത്. കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അർജ്ജുന അവാർഡ് ജേതാവ് ശ്രീ ടോം ജോസഫിനു കടമ്പൂർ സ്‌കൂളിന്റെ ആദരം.