കടമ്പൂർ എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.
അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീ ഉത്കൃഷ്ടാദർശങ്ങൾ രൂപീകരിക്കുന്നതിനും വേണ്ടിയുളള ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതാണ്.
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 2004 ഒക്ടോബർ 2നാണ് ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം ആരംഭിക്കുന്നത്.ഇപ്പോൾ 2 യൂണിറ്റുകളിലായി 120 കേഡറ്റുകൾ അംഗങ്ങളായുണ്ട്.ഒന്നാമത്തെ ഗ്രൂപ്പിന്റെ കൗൺസിലറായി ഷനോജ് മാസ്റ്ററും രണ്ടാമത്തെ ഗ്രൂപ്പിന്റെ കൗൺസിലറായി പ്രമീള ടീച്ചറും പ്രവർത്തിക്കുന്നു.
പ്രധാന പ്രവർത്തനങ്ങൾ
ഹിരോഷിമാദിനം
'
കലോത്സവ ഘോഷയാത്ര
AIDS Day
Parade at Kannur
കുട്ടനാടിന് കൈത്താങ്ങായി JRC