കായനാട് ഗവൺമെന്റ് എൽ പി സ്കൂളിലെ ഔഷധ സസ്യത്തോട്ടം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു മാറാടി ഗവ: VHSS NSS ന്റെയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആയുഷ് പദ്ധതിയുടേയും സഹകരണത്തോടെയാണ് ഔഷധത്തോട്ടം നിർമ്മിച്ചത്. പിടിഎ പ്രസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഐഷ NM സ്വാഗതവും അദ്ധ്യാപക പ്രതിനിധി റെജി പി വർഗ്ഗീസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയര്മാൻ പി പി ജോളി, ജോയ്സ്കറിയ ബാബു പോൾ , ഭാസ്കാരൻ മാസ്റ്റർ, ജെസ്സി ടീച്ചർ, ഡോ ജിൻഷ സ്കൂൾ അദ്ധ്യാപകർ രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. തിപ്പല്ലി,ശംഖുപുഷ്പം തുടങ്ങി ഇരുപത്തിയഞ്ചോളം ഔഷധ സസ്യങ്ങൾ ഇവിടെ കുട്ടികൾ പരിപാലിക്കുന്നു.

ഔഷധത്തോട്ടംം
"https://schoolwiki.in/index.php?title=ഔഷധ_സസ്യത്തോട്ടം&oldid=1664440" എന്ന താളിൽനിന്ന് ശേഖരിച്ചത്